തോക്കുമായി മമ്മൂട്ടി; 'പുഴു'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- Posted on September 20, 2021
- Cinemanews
- By JAIMOL KURIAKOSE
- 199 Views
നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. തോക്കുമായാണ് മെഗാ സ്റ്റാർ പോസ്റ്ററിൽ എത്തുന്നത്.
സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ.
ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തുന്നു.