പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനും വിന്യാസത്തിനുമുള്ള ക്വാഡ് തത്വങ്ങളായി
- Posted on September 23, 2024
- News
- By Varsha Giri
- 69 Views
ന്യൂഡൽഹി.
1. ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കും സംവിധാനങ്ങൾക്കും സമൂഹങ്ങളെ അഗാധമായി പരിവർത്തനം ചെയ്യാനും സുസ്ഥിര വികസനത്തിനായുള്ള യു.എൻ 2030 അജൻഡയുടെ സാക്ഷാത്കാരത്തിനും അതിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് മുൻപൊന്നുമില്ലാത്ത തരത്തിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യാനും കഴിവുണ്ടെന്ന് ക്വാഡിലെ അംഗങ്ങളായ ഞങ്ങൾ അംഗീകരിക്കുന്നു. ഡിജിറ്റൽവൽക്കരണ ത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം, നമ്മുടെ പങ്കാളിത്ത സമൃദ്ധിയുടെയും സുസ്ഥിര വികസനത്തിന്റെയും ഉന്നമനത്തിനായി ഉൾച്ചേർക്കുന്നതും തുറന്നതും സുസ്ഥിരവും നീതിപൂർവ്വവും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ ഭാവിയെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഞങ്ങൾ അടിവരയിടുന്നു.
പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ (ഡി.പി.ഐ) എന്നത് സുരക്ഷിതവും വിശ്വസനീയവും പരസ്പര പ്രവർത്തനക്ഷമവുമായ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പങ്കാളിത്ത ഡിജിറ്റൽ സംവിധാനങ്ങളെന്ന ആശയമായാണ് വിവരിച്ചിരിക്കുന്നത്. വലിയതോതിൽ പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുല്യ പ്രാപ്യത ലഭ്യമാക്കുന്നതിനുമായി പൊതു-സ്വകാര്യ മേഖല നിർമ്മിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. വികസനം, ഉൾച്ചേർക്കൽ, നൂതനാശയം, വിശ്വാസം, മത്സരം, മനുഷ്യാവകാശങ്ങളോടും മൗലികസ്വാതന്ത്ര്യങ്ങളോടും ഉള്ള ബഹുമാനം എന്നിവയെ നയിക്കാനും എല്ലാവർക്കും തുല്യ അവസരവും ന്യായമായ മത്സരവും ലഭ്യമാക്കുന്നതിനും ബാധകമായ നിയമചട്ടക്കൂടുകളാലും സാദ്ധ്യമായ ചട്ടങ്ങളാലും ഇവ നിയന്ത്രിക്കപ്പെടുന്നു. ഒരുതരത്തിൽ മനുഷ്യാവകാശങ്ങളെ മാനിക്കുകയും നമ്മുടെ ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രീതിയിൽ ഡി.പി.ഐ നടപ്പിലാക്കുന്നതിന് മൗലിക സ്വാതന്ത്ര്യങ്ങളുടെയും ശക്തമായ സൈബർ സുരക്ഷാ നടപടികളുടെയും രണ്ടിന്റെയും സംരക്ഷണവും അനിവാര്യമാണ്. ഗവൺമെന്റുകൾ വിന്യസിക്കുന്ന ഡി.പി.ഐ എല്ലാ ഡിജിറ്റൽ വിഭജനങ്ങളും അടയ്ക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളിൽ ഏർപ്പെടുകയും വേണം.
3. ഇതിനായി, ഡി.പി.ഐയുടെ വികസനത്തിനും വിന്യാസത്തിനുമായി ഇനിപ്പറയുന്ന തത്വങ്ങൾ ഞങ്ങൾ സ്ഥിരീകരിക്കുന്നു:
1. ഉൾച്ചേർക്കൽ: അന്തിമ ഉപയോക്താക്കളുടെ ശാക്തീകരണം, അവസാനത്തെ ഉപയോക്താവിന് വരെ പ്രാപ്യത , തെറ്റായ അൽഗോരിതം പക്ഷപാതം എന്നിവ ഒഴിവാക്കുന്നതിന് സാമ്പത്തികമോ സാങ്കേതികമോ സാമൂഹികമോ ആയ തടസ്സങ്ങൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
2. ഇന്റർഓപ്പററേറ്റബിലിറ്റി: അനുയോജ്യമായ സുരക്ഷ കണക്കിലെടുക്കുകയും നിയമപരമായ പരിഗണനകളും സാങ്കേതിക ഞെരുക്കങ്ങളും നിയന്ത്രിക്കപ്പെടുന്നത് കണക്കിലെടുക്കുമ്പോഴും സാദ്ധ്യമായ എല്ലായിടത്തും സാങ്കേതിക നിഷ്പക്ഷ സമീപനം ഉപയോഗിച്ച് ഓപ്പൺ സ്റ്റാൻഡേർഡുകളും സ്‌പെസിഫിക്കേഷനുകളും ഉപയോഗിച്ച് പരസ്പര പ്രവർത്തനക്ഷമത പ്രാവർത്തികമാക്കുക.
3. മോഡുലാരിറ്റിയും എക്‌സ്റ്റൻസിബിലിറ്റിയും: വിപുലീകരിക്കാവുന്ന സമീപനം എന്നത് അർത്ഥമാക്കുന്നത് അനാവശ്യമായ തടസ്സങ്ങളില്ലാതെ മാറ്റങ്ങൾ/പരിഷ്‌ക്കാരങ്ങൾ വരുത്തുന്നതിനുള്ള ഒരു ബിൽഡിംഗ് ബ്ലോക്ക് അല്ലെങ്കിൽ മോഡുലാർ ആർക്കിടെക്ചർ എന്നാണ്.
4. സ്‌കേലബിളിറ്റി: ആവശ്യകതയിലെ അപ്രതീക്ഷിതമായ വർദ്ധനയെ എളുപ്പത്തിൽ ഉൾക്കൊള്ളാനും കൂടാതെ/അല്ലെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ മാറ്റാതെ തന്നെ വിപുലീകരണ ആവശ്യകതകൾ നിറവേറ്റാനും അയഞ്ഞ രൂപരേഖ ഉപയോഗിക്കുക.
5. സുരക്ഷയും സ്വകാര്യതയും: വ്യക്തിഗത സ്വകാര്യത, ഡാറ്റ സംരക്ഷണം, ഉചിതമായ തലത്തിലുള്ള സംരക്ഷണം നൽകുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം എന്നിവ ഉറപ്പാക്കുന്നതിന് പ്രധാന സ്വകാര്യത മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകളും സുരക്ഷാ സവിശേഷതകളും ഉൾച്ചേർക്കുന്ന ഒരു സമീപനം സ്വീകരിക്കുക.
6. സഹകരണം: തുറന്നതും സഹകരണത്തിന്റെയും സംസ്‌കാരം സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ എന്നിവയിൽ സമൂഹത്തിലെ പ്രധാനപ്പെട്ട സമാനവ്യക്തികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക. ഉപയോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളുടെ വികസനം പ്രവർത്തനക്ഷമമാക്കുകയും വ്യാപകവും സുസ്ഥിരവുമായ സ്വീകരിക്കൽ സുഗമമാക്കുകയും പുതിയ സേവനങ്ങൾ വികസിപ്പിക്കാൻ നൂതനാശയക്കാരെ അനുവദിക്കുകയും ചെയ്യുക.
7. പൊതു പ്രയോജനം, വിശ്വാസ്യത, സുതാര്യത എന്നിവയ്ക്കായുള്ള ഭരണം: ബാധകമായ ചട്ടക്കൂടുകളെ മാനിച്ചുകൊണ്ട് പൊതു പ്രയോജനം, വിശ്വാസ്യത, സുതാര്യത എന്നിവ പരമാവധി വർദ്ധിപ്പിക്കുക. ഇതിനർത്ഥം നിയമങ്ങളും നിയന്ത്രണങ്ങളും നയങ്ങളും കാര്യശേഷികളും ഈ സംവിധാനങ്ങൾ സുരക്ഷിതവും സംരക്ഷിതവും വിശ്വസനീയവും സുതാര്യവുമായും നിയന്ത്രിക്കപ്പെടുന്നതും മത്സരവും ഉൾച്ചേർക്കലും പ്രോത്സാഹിപ്പിക്കുന്നതും ഡാറ്റാ പരിരക്ഷയുടെയും സ്വകാര്യതയുടെയും തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നതുമാകണം എന്നതാണ്.
8. പരാതിപരിഹാരം: പരാതി പരിഹാരത്തിന് പ്രാപ്യമാകുന്നതും സുതാര്യവുമായ സംവിധാനങ്ങൾ നിർവചിക്കുക, അതായത്, പരിഹാരത്തിനായുള്ള പ്രവർത്തനങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപയോക്തൃ ടച്ച് പോയിന്റുകൾ, പ്രക്രിയകൾ, ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങൾ, എന്നിവ ഉപയോഗപ്പെടുത്തുക.
9. സുസ്ഥിരത: തടസ്സപ്പെടാത്ത പ്രവർത്തനങ്ങളും തടസ്സമില്ലാത്ത ഉപയോക്തൃ കേന്ദ്രീകൃത സേവന വിതരണവും സുഗമമാക്കുന്നതിന് മതിയായ ധനസഹായവും സാങ്കേതിക പിന്തുണയും മെച്ചപ്പെടുത്തലുകളും വഴി സുസ്ഥിരത ഉറപ്പാക്കുക.
10. മനുഷ്യാവകാശങ്ങൾ: ആസൂത്രണം, രൂപകൽപന, നിർമ്മാണം, പ്രവർത്തനം എന്നിവയുടെ ഓരോ ഘട്ടത്തിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു സമീപനം സ്വീകരിക്കുക.
11. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം: നിലവിലുള്ള നിയമ ചട്ടക്കൂടുകളെ അടിസ്ഥാനമാക്കി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെയും മറ്റ് വസ്തുക്കളുടെയും അവകാശങ്ങൾ ഉള്ളവർക്ക് ബൗദ്ധിക സ്വത്തവകാശങ്ങളുടെ മതിയായതും ഫലപ്രദവുമായ സംരക്ഷണവും നിർവ്വഹണവും നൽകുക.
12 സുസ്ഥിര വികസനം: സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട നടപ്പിലാക്കും.