യുക്രൈൻ സൈനികർക്കൊപ്പം പോരാടാൻ ഇന്ത്യക്കാരനും
- Posted on March 10, 2022
- News
- By NAYANA VINEETH
- 138 Views
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സൈനികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്

റഷ്യക്കെതിരായ ആക്രമണത്തിൽ യുക്രൈൻ സൈനികർക്കൊപ്പം തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ചേർന്നിരിക്കുന്നു.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സൈനികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്.
ഇരുപത്തിയൊന്ന് വയസ്സാണ് പ്രായം. സൈന്യത്തിനൊപ്പമുള്ള സൈനികേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലാണ് സൈനികേഷ് പഠിച്ചത്. 2018 ലാണ് പഠനത്തിനായി യുക്രൈനിൽ എത്തുന്നത്. ഈ വർഷം കോഴ്സ് പൂർത്തിയാക്കി.
യുക്രൈനിന് നേരെ റഷ്യ ആക്രമണം തുടങ്ങിയതിൽ പിന്നെ സൈനികേഷുമായി കുടുംബത്തിന് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈനികേഷുമായി ബന്ധപ്പെടാൻ സാധിച്ചത്.
താൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന വിവരം അദ്ദേഹം തന്നെയാണ് വീട്ടുകാരെ അറിയിച്ചത്.ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
യുക്രൈനിലെ റഷ്യൻ അധിനിവേശം; വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി റഷ്യ