കോറോണയെ മുൻനിർത്തി ഇവിടെ നടമാടുന്നത് ക്രൂരതയോ?? ആയുർവേദ ഡോ. ദീപ്തി സാതിക് പ്രതികരിക്കുന്നു.

ശാസ്ത്രീയതയെ മുൻനിർത്തി ഇവിടെ നടപ്പാക്കുന്നത് ക്രൂരമായ പലതുമാണ്. സാമൂഹികവും കുടുംബപരവും ആയ ബന്ധങ്ങൾ വരെ ശിഥിലമാക്കുന്ന ഈ ഗെയിം കരുതലോടെ മുന്നേറേണ്ടിയിരിക്കുന്നു. കാരണം ഇവിടെ അവശേഷിക്കുക, അതിജീവിക്കുക എന്നത് ഇപ്പോൾ ദുഷ്ക്കരമായിക്കൊണ്ടിക്കുന്നു. 

കോവിഡ് രണ്ടാം തരംഗം ഇത്രയധികം ഭീകരാവസ്ഥ സൃഷ്ടിക്കുകയും, ലോക്ക്ഡൗണിലേക്ക് പിന്നെയും പോയ നമ്മൾ ഇവിടെ നിന്നുകൊണ്ട് ഒന്നു തിരിഞ്ഞു നോക്കുന്നത് അപരാജിത ചൂർണ്ണത്തെക്കുറിച്ച് നിങ്ങളുടെ മാത്രമല്ല ഡോ.അഷീൽ, ഡോ.മനോജ്, ഡോ.രവിചന്ദ്രൻ  എന്നിവരുടെയൊക്കെ സംശയങ്ങൾ തീർക്കും. ഇവിടെ ആദ്യം കോവിഡ് എത്തിയത് (എത്തിച്ചതോ? ) ഈ മഹാന്മാർക്ക് ഓർമ്മയിലുണ്ടാവുമല്ലോ. അന്ന് ഈ ശാസ്ത്ര സാഹിത്യ പുതിയ പരിഷത് വാദികളെ കണ്ടിരുന്നില്ല. അന്ന് ഡോ.അഷീൽ എല്ലാ ദിവസവും ലൈവ് വന്ന് ആൾക്കാരെ സുരക്ഷിതരാക്കുകയായിരുന്നോ അതോ പരിഭ്രാന്തി പരത്തുന്നതിന് ചുക്കാൻ പിടിക്കുകയായിരുന്നോ ചെയ്തിരുന്നത്??? വാക്സിൻ വരണം അതല്ലാതെ വേറെ ഒരു വഴിയുമില്ല എന്നത്  ആളുകളിലേക്ക് കുത്തിവയ്ക്കുകയായിരുന്നില്ലേ?? ഭരിക്കുന്നവർക്ക് സ്തുതി പാടി അവരെക്കൊണ്ടു നിർബന്ധിപ്പിച്ചു നിങ്ങൾ  അലോപ്പതിയുടെയും ഐ.എം.എ. യുടെ ആരോഗ്യ നയം അടിച്ചേൽപ്പിക്കുകയാണോ ചെയ്തിരുന്നത്???? കാരണം, ആയുർവേദത്തെക്കുറിച്ചും ഹോമിയോയെക്കുറിച്ചും കോവിഡ് പ്രതിരോധത്തിൽ ഈ വൈദ്യശാസ്ത്രങ്ങൾക്കുള്ള പ്രതിബന്ധതയെയും ഉത്തരവാദിത്വത്തെ കുറിച്ചും ഷൈലജ ടീച്ചർ ഇന്ന്‌ (അന്ന് ) പറഞ്ഞ പ്രസ്താവനകൾ പിന്നെ മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടാമത് ഒരു ചർച്ചക്ക് എടുക്കുകയോ, ജനങ്ങളെ ധരിപ്പിക്കുകയോ, സത്യം ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതൊക്കെ ശാസ്ത്രീയമാണോ??? 

ചികിത്സിക്കാൻ ഒരു ശാസ്ത്രത്തിനും സാധ്യമല്ലെന്നും, മരുന്നില്ലെന്നും ലോകം മുഴുവൻ ഒറ്റ പ്രോട്ടോക്കോൾ ആണെന്നും പറഞ്ഞു. ഇപ്പോഴും ഇന്ത്യ ജനപ്പെരുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ മരണനിരക്ക് .01% പോലുമില്ലാത്ത കോവിഡിന്റെ മരണസാധ്യത അന്ന് തുടക്കത്തിൽ ഉരുവിടുമ്പോൾ നമ്മൾ കേട്ട നുണകൾ പലതും നിങ്ങൾ മറന്നിരിക്കാനിടയില്ല. അതിന് സാക്ഷ്യം പറഞ്ഞുകൊണ്ടിരുന്നത് പല അലോപ്പതി ഡോക്ടർമാരും നഴ്സുമാരുമാണ്. അന്നും പരിശോധനയുടെ പേരും പറഞ്ഞു ചെയ്ത വഞ്ചനകൾ പലതും നമുക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതിൽ ശാസ്ത്രീയതയൊന്നും ബാധകമല്ലേ?? പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നല്ലതാണെന്ന് അവർ ബോധ്യപ്പെടുത്തി ഒരു പഞ്ചായത്തിൽ ആ പദ്ധതി വ്യാപകമായി നടപ്പാക്കിയപ്പോൾ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ള രവിചന്ദ്രൻ സർ അന്ന് കുറേവീഡിയോകൾ ഡോ.ആരിഫിന്റെ ഒപ്പം ഹോമിയോക്കെതിരെ ഇറക്കി.ഇത് ശാസ്ത്രീയമാണോ??? അന്ന് ആയുർവേദത്തെ ചികിത്സിക്കാൻ കേന്ദ്രം അനുവദിച്ചപ്പോൾ കേരളത്തിൽ അത് നടപ്പാക്കാതെ ഇതേപോലെ നഖശിഖാന്തം എതിർപ്പുകളുമായി വലിച്ചിഴച്ചുകൊണ്ടിരുന്നു അലോപ്പതിക്കാർ. ഇത് ശാസ്ത്രീയമാണോ??? വാക്സിന്റെ അടിസ്ഥാനഘടകങ്ങൾ വെളിപ്പെടുത്താതെ മാധ്യമങ്ങളിൽ അലോപ്പതി പൈസ കൊടുത്തു പറയിച്ച ആൾക്കാരിൽ ലാബ് ടെക് ഒരാൾ അന്ന് പറഞ്ഞത് മൃതദേഹം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ അല്ല വാക്‌സിനിലുള്ളത് വേറെ ഫോർമാലിൻ ആണെന്നാണ്. ഇതിന് ശാസ്ത്രീയത എന്തെങ്കിലുമുണ്ടോ???? 

വാക്സിൻ കൊണ്ട് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും 2 ഡോസുകൾ എടുത്തിട്ടും കൊറോണ ബാധിച്ചവരും, മരിച്ചവരും ശാസ്ത്രീയത ചോദിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നത് ഏത് ശാസ്ത്രീയ ന്യായം??? എന്നിട്ടും മൂന്നാമത്തെ ഡോസ് വാക്സിൻ എടുക്കണമെന്ന്. ആദ്യം കോറോണക്ക് മരുന്ന്, പിന്നെ പ്രതിരോധിക്കാൻ വാക്സിൻ. വാക്സിൻ എടുത്താലും വരും, എന്നാൽ കാഠിന്യം കുറയ്ക്കും.  അപ്പോൾ വാക്സിൻ എടുത്തശേഷവും മരിച്ചിട്ടുള്ളവരോ?? അങ്ങനെയെങ്കിൽ കൊറോണ കൊണ്ടല്ല മരണം വാക്സിൻ കൊണ്ടല്ലേ? എന്നിട്ടിനിയും ഓരോ വർഷവും വാക്സിൻ !!! മാരക പാർശ്വ ഫലങ്ങൾ ഉള്ള സ്റ്റിറോയിഡുകളും മലേറിയ ഗുളികകളും, പലതരം മാസ്‌ക്കുകളും, പലതരം സാനിറ്റൈസറുകളും ഇവരുടെ കുത്തകകൾ ആയതുകൊണ്ട് ഇതിലൊന്നും  ശാസ്ത്രീയത ആവശ്യമില്ലേ??? എല്ലാം നിങ്ങൾ വിട്ടേക്കൂ. ഇപ്പോൾ ഏറ്റവുമൊടുവിൽ ഭീതിദമായ വിധം  കൊറോണയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ നിലനിൽപ്പിന്റെ ഏതെല്ലാം തലത്തെ ദാരുണമായി ബാധിച്ചേക്കാവുന്ന ഈ അവസ്ഥയിൽ മറ്റു ശാസ്ത്രങ്ങളെ വീണ്ടും വിലക്കുകൾ പൂർണ്ണമായും നടപ്പാക്കി അലോപ്പതി ഹോസ്പിറ്റലുകളിൽ ഇപ്പോൾ നടമാടുന്ന പേക്കൂത്തുകൾക്ക് എവിടെ ശാസ്ത്രീയ അടിത്തറ ഉണ്ട്??? 

പനിയുള്ള ആളെ അതിഭീകരത പറഞ്ഞും പ്രചരിപ്പിച്ചും ഐസിയുലെ കൊടും തണുപ്പിൽ കിടത്തി ന്യൂമോണിയ ആക്കുന്ന രീതിയും എന്നിട്ട് പുതിയ കോറോണക്ക് എല്ലാം ആദ്യം ന്യൂമോണിയ ഉണ്ടാവും എന്ന് പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്‌?!!!!" ഒടുവിലായി ഇത്രയും വിഷമഘട്ടത്തിൽ ഏതുവിധേനയും കോറോണയെ തുടച്ചുനീക്കണം എന്ന് ചിന്തിച്ചു എല്ലാ വഴികളും നാം ശ്രമിക്കുന്നതിനുപകരം ഇവനൊക്കെ ഏത് തരം മനസ്സാക്ഷിയുമായാണ് സഹജീവികളെ കാണുന്നതെന്ന് എനിക്ക് ഏതുവിധവും മനസ്സിലാക്കാനാവുന്നില്ല. തരംഗങ്ങൾ പലതും പ്രവചിച്ചുവെച്ചതിനനുസരിച്ചു വ്യാപ്പിക്കുന്ന കൊറോണ വൈറസ് അപ്പോൾ ഏത് /ആരുടെ സൃഷ്ടിയാണ്??  മാധ്യമങ്ങൾ രണ്ടാംതരംഗത്തിന്റെ തുടക്കത്തിൽ കാണിച്ച കൂട്ടക്കുരുതികൾ അങ്ങനെയെങ്കിൽ  കരുതിക്കൂട്ടി മരണനിരക്കിനും പേടിപ്പെടുത്താനും വേണ്ടി ഇവിടെ ശാസ്ത്രീയമായി നടപ്പാക്കിയതാണോ??? ഇവിടെ പുകമറ ഒന്നും സൃഷ്ടിക്കാത്ത കുറച്ച് ആയുർവേദ മരുന്നുകൾ വളരെ ചെറിയ പ്രദേശത്ത് ഒന്നു പുകച്ചപ്പോഴേക്കും പുക കൊണ്ട് ശ്വാസംമുട്ടി ശാസ്ത്രീയതയുടെ മറയുമായി ഇവർ മുന്നോട്ടു വരണമെങ്കിൽ ഇവർക്കിഷ്ടമില്ല കൊറോണ ഇവിടെ നിന്നും ഇല്ലാതെയാവുന്നത്.  അങ്ങനെയെങ്കിൽ പ്രിയമുള്ളവരെ ഇതിലെ ഏതെങ്കിലും ഒരു വസ്തുത ശരിയെന്നു തോന്നുന്നെങ്കിൽ കരുതിയിരിക്കുക. ശാസ്ത്രീയതയെ മുൻനിർത്തി ഇവിടെ നടപ്പാക്കുന്നത് ക്രൂരമായ പലതുമാണ്. സാമൂഹികവും കുടുംബപരവും ആയ ബന്ധങ്ങൾ വരെ ശിഥിലമാക്കുന്ന ഈ ഗെയിം കരുതലോടെ മുന്നേറേണ്ടിയിരിക്കുന്നു. കാരണം ഇവിടെ അവശേഷിക്കുക, അതിജീവിക്കുക എന്നത് ഇപ്പോൾ ദുഷ്ക്കരമായിക്കൊണ്ടിക്കുന്നു.


സന്തോഷം എന്ന സുഖദമായ കല

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like