പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു.

കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി  അന്തരിച്ചു. 81 വയസ്സായിരുന്നു.മെഡിക്കൽ കോളജ് ആശുപത്രിയിൽ അൽപം മുമ്പായിരുന്നു അന്ത്യം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണു മരണ കാരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

അദ്ദേഹത്തിന്റെ ജനനം ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിനായിരുന്നു തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളെയാണു മാത്തൂർ വിവാഹം ചെയ്തത്. തുടർന്ന് നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി.

കേന്ദ്ര– സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. ഭാര്യ പരേതയായ രാജേശ്വരി. മക്കൾ: ചെണ്ട വിദ്വാൻ ഗോപീകൃഷ്ണൻ, കഥകളി നടനായ കുടമാളൂർ മുരളീകൃഷ്ണൻ.


രണ്ടുകൈകളും ഇല്ലെങ്കിലും -സ്വപ്നയുടെ സ്വപ്നങ്ങൾക്ക്, വർണ്ണച്ചിറകുകൾ ആയി ചിത്രരചന....

Author
No Image

Naziya K N

No description...

You May Also Like