സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മുഖ്യമന്ത്രി...
- Posted on January 11, 2021
- News
- By Naziya K N
- 443 Views
എന്നാൽ സെക്കന്റ് ഷോകൾക്ക് അനുവാദം ഉണ്ടാവില്ല..

സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മുഖ്യ മന്ത്രി.എന്നാൽ സെക്കന്റ് ഷോകൾക്ക് അനുവാദം ഉണ്ടാവില്ല.സിനിമ സംഘടനകൾ വെച്ച ഉപാധികൾ അംഗീകരിച്ചതിനാലാണ് ഈ തീരുമാനം.തിയേറ്ററുകൾ തുറക്കുന്ന തീയതി ഇന്ന് വൈകിട്ട് സംഘടനകൾ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ പ്രഖ്യാപിക്കും.തിയേറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാനുള്ള സാവകാശവും നൽകിയിട്ടുണ്ട്.മുഖ്യ മന്ത്രിയുമായി ചേർന്ന യോഗത്തിൽ പ്രൊഡ്യൂസർസ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്,ജനറൽ സെക്രട്ടറി ആന്റോ ജോസഫ്,ഹംസ,ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ,ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.