അനുക്രഹീതനായി ആൻറണി !
- Posted on April 07, 2021
- Cinima News
- By Sabira Muhammed
- 52 Views
96 എന്ന ചിത്രത്തിലൂടെ യുവത്വത്തിന്റെ മനം കവർന്ന ഗൗരി കിഷോറിന്റെ ആദ്യ മലയാള സിനിമയാണിത് .

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം. ഷിജിത്ത് നിര്‍മ്മിച്ച 'അനുക്രഹീതൻ ആന്റണി'ക്ക് തിയേറ്ററുകളിൽ മികച്ച സ്വീകരണം . ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒട്ടുമിക്ക എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോ തുടരുകയാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന അവതരണരീതിയുള്ള ഈ ചിത്രത്തിന്റെ പ്രധാന പ്രേമേയം ഗൗരി - സണ്ണി വെയ്ൻ ജോഡികളുടെ പ്രണയമാണ് . 96 എന്ന ചിത്രത്തിലൂടെ യുവത്വത്തിന്റെ മനം കവർന്ന ഗൗരി കിഷോറിന്റെ ആദ്യ മലയാള സിനിമയാണിത് .
സണ്ണി വെയ്ൻ ഗൗരി എന്നിവർക്കൊപ്പം സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവ്വതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. അരുൺ വെഞ്ഞാറമൂട് കലാസംവിധാനം നിർവഹിച്ച് സെൽവ കുമാർ ഛായാഗ്രഹണം കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നടത്തിയത് അപ്പു ഭട്ടതിരിയാണ് .