അഫ്ഗാനിസ്ഥാന്റെ രാജ്യാന്തര വിപണികളിലേക്കുള്ള വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്ന് താലിബാന്‍

സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത് ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്

ചൈന, അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് സഹകരണം വാഗ്ദാനം ചെയ്‌തെന്നും ചൈനയായിരിക്കും രാജ്യത്തിന്റെ മുഖ്യപങ്കാളി എന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത് ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്. ചൈനയ്ക്ക് അഫ്ഗാനില്‍ എംബസി ഉണ്ടായിരിക്കുമെന്നും രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും താലിബാന്‍ അറിയിച്ചു. 

അഫ്ഗാനിസ്ഥാനിൽ നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. വികസന കാര്യത്തില്‍ രാജ്യത്തിന്റെ  പ്രധാന പങ്കാളി ചൈന ആയിരിക്കും. താലിബാന്‍, ചൈനയുടെ പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ പിന്തുണയ്ക്കും. ചൈനയിലൂടെ ആയിരിക്കും രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് എന്നും താലിബാന്‍  കൂട്ടിച്ചേര്‍ത്തു.

20 വർഷങ്ങൾക്ക് ശേഷം അഫ്ഗാൻ വിട്ട് അമേരിക്ക

Author
Sub-Editor

Sabira Muhammed

No description...

You May Also Like