പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; നാട്ടുകാർ കടുത്ത പ്രതിഷേധ സമരങ്ങളിലേക്ക്

ഈ മേഖലയിൽ  ഇത് അഞ്ചാമത്തെ മരണമാണ് കാട്ടാനയുടെ ആക്രമണ മൂലം  ഉണ്ടാവുന്നത്

പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ടുപേർ മരണപ്പെട്ടു. ഹാരിസൺ റബ്ബർ എസ്റെറ്റ്റിലെ തൊഴിലാളികളായ പീതാംബരൻ 59, സൈനുദ്ധീൻ 50 എന്നിവരാണ് മരണപ്പെട്ടത്. രാവിലെ തോട്ടത്തിൽ ടാപ്പിംഗിനായി പോയപ്പോഴാണ് ആനയുടെ ആക്രമണം.

ഈ മേഖലയിൽ അഞ്ചാമത്തെ മരണമാണ് കാട്ടാനയുടെ ആക്രമണ മൂലം  ഉണ്ടാവുന്നത്. കളക്ടർക്കും ഫോറസ്ററ് ഡിപ്പാർട്മെന്റിനും നേരത്തെ പരാതികൾ നൽകിയിരുന്നെങ്കിലും വേണ്ട രീതിയിലുള്ള ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആനയെ പ്രേതിരോധിക്കുന്നതിന് വേണ്ടി നിർമിച്ച വൈദ്യുതി വേലിയും പ്രവർത്തന ക്ഷമമല്ല..

ഫോസ്റ്റ് അധികാരികളുടെ അലംഭാവമാണ് ഇതു പോലുള്ള ആക്രമണവും മരണവും തുടർകഥയാവുന്നതിന്റെ കാരണം. ഇതിൽ പ്രേതിഷേധിച്ച് നാട്ടുകാർ റേഞ്ച് ഓഫീസറെ തടഞ്ഞു. മരിച്ചവരുടെ കുടുംബ അംഗങ്ങൾക്ക് സർക്കാർ ധന സഹായം നൽകണമെന്നും, ജനങ്ങളുടെ ജീവനും കൃഷി ഇടങ്ങൾക്കും സർക്കാർ സംരക്ഷണം  നൽകാനെന്നും ആവിശ്യപ്പെട്ട് വരും ദിവസങ്ങളിൽ കടുത്ത പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്ന് മുതൽ രാത്രി കർഫ്യൂ

Author
Sub-Editor

Sabira Muhammed

No description...

You May Also Like