തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതൽ അദാനിക്ക് സ്വന്തം; നിയമപോരാട്ടവുമായി കേരളം

ഇതോടെ അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി തിരുവനന്തപുരം വിമാനത്താവളം മാറും

ഇന്ന് മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഏറ്റെടുക്കും. ഇതോടെ അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി തിരുവനന്തപുരം വിമാനത്താവളം മാറും.

ഇത് സംബന്ധിച്ച കരാർ ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഒപ്പുവെച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജി പരിഗണിക്കാനിരിക്കെയാണ് അദാനിക്ക് വിമാനത്താവളം കൈമാറുന്നത്. 

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലുള്ള ജീവനക്കാരെ  മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം.

ഒരു വിഭാഗം ജീവനക്കാർക്ക്  എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

സൗന്ദര്യ ചികിത്സയുടെ മറവിലും തട്ടിപ്പ്; മോൻസനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like