'യോർക്കർ കിങ്' മലിംഗ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു
- Posted on September 15, 2021
- Sports
- By Abhinand Babu
- 235 Views
ഒന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന സംഭവബഹുലമായ കരിയറിനാണ് വിരാമമാവുന്നത്

വ്യത്യസ്ത ആക്ഷൻ കൊണ്ടും യോർക്കറുകൾ കൊണ്ടും ഒരു കാലഘട്ടത്തെ ലോക ക്രിക്കറ്റിലെ ബാറ്റ്സ്മാൻമാരെ മുഴുവൻ വിറപ്പിച്ച ശ്രീലങ്കൻ പേസർ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഒന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന സംഭവബഹുലമായ കരിയറിനാണ് വിരാമമാവുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇതിഹാസം എന്ന് വിളിക്കാവുന്ന മലിംഗ ടി20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ്.
2014ൽ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിനെ നയിച്ചത് മലിംഗയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് 38കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. "എൻെറ ടി20 ഷൂ അഴിച്ച് വെക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നു. എൻെറ യാത്രയിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. എൻെറ അനുഭവങ്ങളും പരിചയസമ്പത്തും വരും വർഷങ്ങളി യുവതാരങ്ങളിലേക്ക് പകർന്നു നൽകണമെന്ന് ആഗ്രഹിക്കുന്നു," മലിംഗ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.