വൈദ്യപുരസ്‌കാരത്തിന് വനമുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മ അര്‍ഹയായി

  • Posted on October 17, 2022
  • News
  • By Fazna
  • 61 Views

പ്രശസ്ത ഭിഷഗ്വരനും കവിയും പത്രാധിപരുമായിരുന്ന തേവാടി ടി.കെ.നാരായണക്കുറുപ്പിന്റെ പേരിലുള്ള പ്രഥമ തേവാടി വൈദ്യപുരസ്‌കാരത്തിന് നാട്ടുചികിത്സാരംഗത്ത് പ്രശസ്തയായ വനമുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മ അര്‍ഹയായി.

പ്രശസ്ത ഭിഷഗ്വരനും കവിയും പത്രാധിപരുമായിരുന്ന തേവാടി ടി.കെ.നാരായണക്കുറുപ്പിന്റെ പേരിലുള്ള പ്രഥമ തേവാടി വൈദ്യപുരസ്‌കാരത്തിന് നാട്ടുചികിത്സാരംഗത്ത് പ്രശസ്തയായ വനമുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മ അര്‍ഹയായി.

25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 24ന് വൈകിട്ട് 4ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേവാടി ടാഗോര്‍ പുരസ്‌കാരം മാദ്ധ്യമ രംഗത്തും തേവാടി ആത്മഗീതം പുരസ്‌കാരം കവിതാ രംഗത്തുള്ളവര്‍ക്കും നല്‍കുമെന്ന് തേവാടി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ കൈലാസ്, വൈസ് പ്രസിഡന്റ് ശങ്കരനാരായണക്കുറുപ്പ്, ട്രഷറര്‍ രാംകുമാര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ രമേശ് മകയിരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Author
Citizen Journalist

Fazna

No description...

You May Also Like