ഗ്രേസ് മാര്‍ക്ക് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

എട്ട്, ഒമ്പത് ക്ലാസുകളില്‍ ലഭിച്ച ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യമാണ് കോടതി തള്ളി

കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു.  അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്  ഗ്രേസ് മാര്‍ക്കിന് പകരം പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും കോടതി ശരിവെച്ചു. 

വിദ്യാര്‍ഥികളും കെഎസ് യുവും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. ഇത്തവണയും എട്ട്, ഒമ്പത് ക്ലാസുകളില്‍ ലഭിച്ച ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യമാണ് കോടതി തള്ളിയത്. കോവിഡ് മൂലം സ്കൂളുകള്‍ അടച്ചതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

വാക്ക് പാലിക്കാതെ താലിബാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like