കൊതുകിന് കെണിയൊരുക്കി കൊച്ചി കോർപ്പറേഷൻ

വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു വിഷയമാണ് കൊച്ചിയിലെ കൊതുകുശല്യം, എന്നാൽ ഇത്തവണ കോർപറേഷൻ നേതൃത്വം  ഇത് പരിഹരിച്ചേ  അടങ്ങു എന്ന് തീരുമാനിച്ചുറപ്പിച്ചിറങ്ങിയിരിക്കുകയാണ്  

കൊതുകു കടി കൊണ്ട് ബുദ്ധിമുട്ടുന്ന കൊച്ചിയെ ശാസ്ത്രീയമായി രക്ഷിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസെർച്ചിന്റെ പുതുച്ചേരിയിലുള്ള വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെ സഹായം തേടിയിരിക്കുകയാണ് കൊച്ചി കോർപറേഷൻ.

കോർപറേഷന്റെ കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളുമായി വിസിആർസി സഹകരിക്കും. ഇതിനു വേണ്ടി നഗരത്തിൽ വെക്ടർ കൺട്രോൾ ഓഫീസറുടെ നേതൃത്വത്തിൽ സീനിയർ എൻഡമോളജിസ്റ്റുകൾ ഉൾപ്പെടുന്ന വിദഗ്ധരുടെ ടീം രൂപികരിക്കും.പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തിയാണ് കർമ്മ പദ്ധതികൾ  നടപ്പാക്കുക. 

പ്രാദേശികമായി കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക എന്നതാണ് ആദ്യപടിയായി ചെയ്യേണ്ട നടപടി. ഇതിനായി നഗരത്തിലെ സെപ്റ്റിക് ടാങ്കുകളും കാനകളും വെന്റ് പൈപ്പുകളും നിരീക്ഷണ വിധേയമാക്കും.

ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി 2 ലാബുകൾ സ്ഥാപിക്കേണ്ടതുണ്ട്.   30 വർഷം മുൻപും കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് കോർപറേഷന്  വസിആർസിയുടെ സഹായം ലഭിച്ചിരുന്നു. 

കൊതുക് നിവാരണത്തിന് താത്കാലിക ശമനം അല്ല ആവശ്യം, ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്. ഏതായാലും കൊച്ചി കോർപറേഷന്റെ പദ്ധതികൾ വിജയിക്കട്ടെ എന്ന് പ്രത്യാശിക്കാം ഒപ്പം നമ്മളെകൊണ്ട് കഴിയുന്നത് പോലെ കർമ്മ പദ്ധതികളിൽ നമുക്കും  പങ്കാളികൾ ആകാം.

തലശേരി ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like