പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന അൽഫോൺസ് പുത്രന്റെ 'ഗോൾഡ്'; ചിത്രീകരണം ആരംഭിച്ചു

സംഗീതത്തിന് പ്രാധാന്യമുള്ള  ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്

നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം 'ഗോൾഡ്' ന്റെ ചിത്രീകരണം ബുധനാഴ്ച പൂജാ ചടങ്ങോടെ ആരംഭിച്ചു. അൽഫോൻസ് പുത്രൻ, ഭാര്യ അലീന, നടൻ കൃഷ്ണ ശങ്കർ, മല്ലിക സുകുമാരൻ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.

പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നടന്‍ അജ്‍മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിർമാതാക്കൾ.

'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷം അവസാനം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയന്‍താരയാണ് നായിക. സംഗീതത്തിന് പ്രാധാന്യമുള്ള  ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് പാട്ടിന്റെ നിര്‍മ്മാണം.

മൊബൈല്‍ ഫോണുകള്‍കൊണ്ട് മമ്മൂട്ടി ചിത്രം

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like