സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍ ഇതോടൊപ്പം ഓൺലൈൻ ക്ലാസുകളും നടക്കും

വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച  ചെയ്ത് സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന്  വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബസ് ഉൾപ്പടെ അണുവിമുക്തമാക്കുകയും എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്യും. പ്രത്യേക സംവിധാനം  ബസില്ലാത്ത സ്കൂളുകളില്‍ ഏര്‍പ്പെടുത്തും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍ ഇതോടൊപ്പം ഓൺലൈൻ ക്ലാസുകളും നടക്കും. 

വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും സംയുക്തമായി രണ്ട് ദിവസത്തിനകം സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ഉദ്യോ​ഗസ്ഥതല ചര്‍ച്ച നടത്തുമെന്നും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

‘ദ് അണ്‍നോണ്‍ വാരിയര്‍’ ; ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യൂമെന്ററി

Author
Sub-Editor

Sabira Muhammed

No description...

You May Also Like