സ്വന്തം റെക്കോഡ് ഭേദിച്ച് ഓസ്ട്രിയക്കാരൻ,രണ്ടര മണിക്കൂറിലധികം ഐസ്‌ക്യൂബിനുള്ളിൽ

ഗ്ലാസ് പെട്ടിയ്ക്കുള്ളിൽ നിറച്ച ഐസ് കട്ടകൾക്കിടയിൽ ജോസഫ് കൊയേബറി എന്ന ഓസ്ട്രിയക്കാരൻ ചെലവഴിച്ചത് രണ്ട് മണിക്കൂർ 30 മിനിറ്റ് 57 സെക്കൻഡ് സമയമാണ്. എന്തിന് എന്ന് ചോദിച്ചാൽ സ്വന്തം റെക്കോഡ് തന്നെ ഭേദിക്കാൻ എന്നാണ് ഉത്തരം.

ജോസഫിന്റെ തോളൊപ്പം വരെയെത്താൻ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്. വെറുമൊരു നീന്തൽകുപ്പായം മാത്രം ധരിച്ചാണ് ജോസഫ് ഈ റെക്കോഡ് നേടിയെടുക്കാനായി തുനിഞ്ഞിറങ്ങിയത്.

2019 ലാണ് ജോസഫ് രണ്ട് മണിക്കൂർ നേരം ദൈർഘ്യമുള്ള റെക്കോഡ് സ്വന്തം പേരിൽ സ്ഥാപിച്ചത്. അതൊന്ന് തിരുത്തിക്കുറിക്കണമെന്ന് ജോസഫിന് വീണ്ടും ഒരാഗ്രഹം. ഇതിന്റെ ബാക്കിയായാണ് വീണ്ടും ഈ ഉദ്യമത്തിനായി ജോസഫ് ഇറങ്ങി തിരിച്ചത്. ഐസ് ക്യൂബുകൾക്കിടയിൽ തണുത്തു തുടങ്ങുമ്പോൾ സ്വാഭാവികമായും മരവിപ്പിനൊപ്പം വേദനയും അനുഭവപ്പെടും. എന്നാൽ, ആ വേദന മറി കടക്കാൻ നല്ല കാര്യങ്ങളെ കുറിച്ചാലോച്ചിക്കുകയായിരുന്നുവെന്നാണ് ജോസഫിന്റെ പക്ഷം.

റെക്കോഡ് സമയം പിന്നിട്ട് ജോസഫിനെ സഹായികൾ പുറത്തെടുക്കുമ്പോൾ, അടുത്ത കൊല്ലം വീണ്ടും ഒരിക്കൽ കൂടി സ്വന്തം റെക്കോഡ് ഭേഭിക്കണമെന്നാണ് ജോസഫ് ആഗ്രഹിക്കുന്നതെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ലോസ് ആഞ്ജിലിസിലായിരിക്കും അടുത്ത ഉദ്യമം നടക്കുക.

Author
Resource Manager

Jiya Jude

No description...

You May Also Like