തൊഴിലാളി ദിനം

ചിക്കാഗോയില്‍  1886 ല്‍  നടന്ന ഹെയ്‌മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. 

തൊഴിലാളി ദിനം ആദ്യമായി ആചരിച്ച്‌ തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ്. സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ്  കാനഡയിലും  അമേരിക്കയിലും  തൊഴിലാളി ദിനം  ആഘോഷിച്ചിരുന്നത്. സമൂഹത്തിന് തൊഴിലാളികൾ നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിനം കണക്കാക്കിയിരുന്നത്. പിന്നീട് യുഎസിലെ ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ഒരു സംഘം 1889 ല്‍ മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. ചിക്കാഗോയില്‍  1886 ല്‍  നടന്ന ഹെയ്‌മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇത് വലിയ സംഘർഷത്തിന് ഇടയാക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്‌തു. എട്ട് തൊഴിലാളി പ്രവര്‍ത്തകരാണ്  അന്ന് തെളിവുകള്‍ ഇല്ലാതിരിന്നിട്ടും ശിക്ഷിക്കപ്പെട്ടത്. ഗ്രാമീണ കര്‍ഷകരുടെ ഉത്സവമായാണ് മെയ് 1 യൂറോപ്പില്‍ ആചരിക്കുന്നത്. പിന്നീട് ഇത് ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 

1923ല്‍ ചെന്നൈയിൽ വെച്ച് ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ഇന്ത്യയില്‍ ആദ്യമായി മെയ് ദിനം ആചരിച്ചത്.  കമ്മ്യൂണിസ്റ്റ് പാ‍ര്‍ട്ടി നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാര്‍ ആണ് ഈ ദിനം തൊഴിലാളികളുടെ പരിശ്രമത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രതീകമായി ദേശീയ അവധി ദിനമായി കണക്കാക്കണമെന്ന്  സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എല്ലാ വര്‍ഷവും മെയ് ദിനത്തിന് തൊഴിലാളികളുടെ പരിശ്രമത്തിന്റെ പ്രതീകമായ ഒരു പൊതുവായ ഒരു സന്ദേശം ഉണ്ടാവാറുണ്ട് എന്നാൽ 2021ലെ സന്ദേശം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. "സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനായി തൊഴിലാളികളെ ഒന്നിപ്പിക്കുക" എന്നതായിരുന്നു 2019 ല്‍ തൊഴില്‍ ദിന സന്ദേശം.

രാജാ രവിവർമ്മ

Author
Sub-Editor

Sabira Muhammed

No description...

You May Also Like