ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മലയോര മേഖലയിൽ  ശക്തമായ മഴയ്ക്ക് സാധ്യത 

ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. 

തെക്ക് – കിഴക്കൻ  ബംഗാള്‍ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും  മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും  മോശം  കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

Author
Citizen Journalist

Subi Bala

No description...

You May Also Like