കോവിഡ് വകഭേദങ്ങൾക്ക് അക്ഷരമാല പേരായി നൽകി ലോകാരോഗ്യ സംഘടന
- Posted on June 02, 2021
- News
- By Deepa Shaji Pulpally
- 434 Views
ഇന്ത്യൻ വകഭേദത്തിന് "ഡെൽറ്റാ "എന്ന പേരാണ് നൽകിയത്.
ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ വൈറസ് വകഭേദങ്ങൾക്ക് പേരായി നൽകാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന (W. H. O) വിളിച്ചുചേർത്ത വിദഗ്ധസംഘം. ആൽഫ, ഡെൽറ്റ, ബീറ്റ, ഗാമ, കാപ്പ തുടങ്ങിയ പേരുകൾ സാധാരണക്കാർക്കും വൈറസ് വകഭേദങ്ങൾ തിരിച്ചറിയാനും, ഉപയോഗിക്കാനും എളുപ്പമാണെന്നും സംഘടന വിലയിരുത്തി.
ഇന്ത്യൻ വകഭേദത്തിന് "ഡെൽറ്റാ "എന്ന പേരാണ് നൽകിയത്. അതേസമയം, ബ്രിട്ടനിലെ ജനിതകമാറ്റം വന്ന വൈറസ് " കാപ്പ " അറിയപ്പെടും. ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് " ബീറ്റാ " എന്നും, ബ്രസീൽ വകഭേദത്തിന് " ഗാമ "എന്നുമാണ് ലോകാരോഗ്യസംഘടന പേരിട്ടിരിക്കുന്നത്.