തിരൂരിലെ മൂന്നര വയസുകാരന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഒളിവിൽ പോയ രണ്ടാനച്ഛനായി അന്വേഷണം ആരംഭിച്ചു 

മലപ്പുറം തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ ട്രെയ്‌നിൽ കയറി നാട് വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ സന്ധ്യക്കാണ് സംഭവം.നടന്നത്  തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് ഷെയ്ഖ് സിറാജ് എന്ന കുഞ്ഞിനെയും കൊണ്ട് രണ്ടാനച്ഛൻ തിരൂരിലെ സ്വകാര്യം ആശുപത്രിയിൽ എത്തുന്നത്. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛൻ അവിടെ നിന്നും കടന്നു കളഞ്ഞു. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു.

കുഞ്ഞ് കുളിമുറിയിൽ വീണ് പരുക്കു പറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാൽ കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ  കേന്ദ്രീകരിച്ച് രണ്ടാനച്ഛനെ പിടികൂടാനാണ് പൊലീസിന്റെ നീക്കം.

ഭാര്യയുടെ പേരിലുള്ള 36.9 കോടി രൂപ തട്ടിയെടുത്തു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like