മൊബൈല്‍ ഫോണുകള്‍കൊണ്ട് മമ്മൂട്ടി ചിത്രം; മഹാനടന് പിറന്നാൾ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്
- Posted on September 07, 2021
- Cinemanews
- By Sabira Muhammed
- 210 Views
പത്ത് മണിക്കൂര്‍ സമയമെടുത്താണ് ഈ അത്ഭുത ചിത്രം ഒരുക്കിയത്

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. ഇരുപതടി വലുപ്പമുള്ള ചിത്രം തയ്യാറാക്കിയത് ആറായിരം മൊബൈല്‍ അക്‌സസറീസും, അറുനൂറു മൊബൈല്‍ ഫോണുകളും ഉപയോഗിച്ചാണ്. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും, സ്‌ക്രീന്‍ ഗാഡ്, ഡാറ്റാ കേബിള്‍, ഇയര്‍ഫോണ്‍, ചാര്‍ജര്‍ ഉള്‍പ്പെടെ മൊബൈല്‍ അനുബന്ധ സാമഗ്രികളാണ് ചിത്രത്തിന് സഹായകമായത്.
പത്ത് മണിക്കൂര്‍ സമയമെടുത്താണ് ഈ അത്ഭുത ചിത്രം ഒരുക്കിയത്. ഇതിനായുള്ള സാധനങ്ങള്‍ എത്തിച്ചത് കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍ ഉടമ അനസിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ ഒരുക്കിയ ഭീമൻ ചിത്രം, ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ഡാവിഞ്ചി സുരേഷ് ചെയ്യുന്ന എഴുപത്തി അഞ്ചാമത്തെ ചിത്രമാണ്.