ഹൈദരാബാദിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

ബാംഗ്ലൂരിന്റെ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറു റണ്‍സ് ജയം. ബാംഗ്ലൂരിന്റെ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിന് 17-ാം ഓവറിന് ശേഷം താളം തെറ്റുകയായിരുന്നു. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് സ്‌കോർ 13ൽ എത്തിയപ്പോൾ തന്നെ വൃദ്ധിമാൻ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ ഡേവിഡ് വാർണർ മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ചേർത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു.  54 റൺസെടുത്ത വാർണറെ പുറത്താക്കി കൈൽ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 17ാം ഓവറിൽ ജോണി ബെയർസ്‌റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുൾ സമദിനെയും മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്. പിന്നാലെ വിക്കറ്റുകൾ ഓരോന്നായി നിലംപൊത്തി. ഒമ്പത് പന്തിൽ നിന്ന് 17 റൺസടിച്ച റാഷിദ് ഖാൻ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ആഞ്ഞടിച്ച് മുംബൈ ഇന്ത്യന്‍സ് !

Author
Sub-Editor

Sabira Muhammed

No description...

You May Also Like