ലോകത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആദ്യവ്യക്തി -മാർഗരറ്റ് കീനൻ ....

പരീക്ഷണത്തിൽ 95% ഫലം കണ്ടതായി അവകാശപ്പെടുന്ന ഫൈസർ വാക്‌സിൻ ആണ് ബ്രിട്ടണിൽ വിതരണം ചെയ്യുന്നത്

ബ്രിട്ടണിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിനു ശേഷം ആദ്യമായി ആ വാക്‌സിൻ സ്വീകരിക്കുന്നത് മാർഗരറ്റ് കീനർ എന്ന 90കാരിയാണ്.വടക്കൻ അയർലാൻഡിലെ എന്നിസ്കില്ലൻ സ്വദേശിയാണ് മാർഗരററ്റ് .ഇന്നലെ ലണ്ടൻ സമയം രാവിലെ  6.30ന് ആണ് മാർഗരറ്റ് കോവൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും കോവിഡ്  വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ ലഭിച്ചതിൽ മാർഗരറ്റ് പ്രതികരിക്കുന്നത്- ഇത് തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമാണെന്നും അടുത്ത ആഴ്ച തന്റെ 91 മത്തെ പിറന്നാൾ ആഘോഷിക്കാൻ ഇരിക്കുകയാണെന്നുമാണ്.

പരീക്ഷണത്തിൽ 95% ഫലം കണ്ടതായി അവകാശപ്പെടുന്ന ഫൈസർ വാക്‌സിൻ ആണ് ബ്രിട്ടണിൽ വിതരണം ചെയ്യുന്നത് .ഈ മാസം അവസാനത്തോടെ 4 ദശലക്ഷം പേരിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ബ്രിട്ടന്റെ തീരുമാനം.

കടപ്പാട്-വൻ ഇന്ത്യ മലയാളം

Author
No Image

Naziya K N

No description...

You May Also Like