സർവോദയ ഹയർ സെക്കൻഡറി സ്കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ചു

  • Posted on January 21, 2023
  • News
  • By Fazna
  • 23 Views

എച്ചോം: വയനാട് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന ജെസ്യൂട്ട് സ്ഥാപനമായ സർവോദയ ഹയർസെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെ സഹകരണത്തോടെ പുതിയ സൗണ്ട് സിസ്റ്റം സമ്മാനിച്ചു. സ്കൂളിൻറെ 72-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ സെക്രട്ടറി ലിഡ ജേക്കബ് ഐ എ എസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മാടത്താനി എസ് ജെ, സ്കൂൾ പ്രിൻസിപ്പൽ ടി ബിജു മാത്യു, ഹെഡ്മിസ്റ്റേഴ്സ് സിസ്റ്റർ ജെസ്സി പോൾ, സ്കൂൾ ലീഡർ വി കെ ജീവൻ, സ്റ്റാഫ് സെക്രട്ടറി അജീഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ ബി നസീമ, ഫാ. ജേക്കബ് കുമ്മിണിയിൽ, ഫാ.സാൽവിൻ അഗസ്റ്റിൻ, എ എല്‍ ബെന്നി, അനിത തിലകാനന്ദ് എന്നിവർ സംബന്ധിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like