ബമ്പർ വിജയികളാരെന്ന് നാളെ അറിയാം
- Posted on February 04, 2025
- News
- By Goutham prakash
- 182 Views

സംസ്ഥാന സർക്കാരിൻ്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ നറുക്കെടുപ്പിലൂടെ 21 പേർ കൂടി കോടീശ്വരൻമാരാകും. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽകുന്നുണ്ട്.
നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. ആകെ 50,000,00 ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ തിങ്കളാഴ്ച (ഫെബ്രുവരി 3 ) ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വർധിച്ചിട്ടുണ്ട്.
8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിൻ്റെ വില.