സംസ്ഥാനത്തെ ഏറ്റവും വലിയ ആർച്ച് പാലം ആലപ്പുഴയ്ക്ക് സ്വന്തം... നിർമ്മാണം പുരോഗമിക്കുന്നു...

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ  ബോസ്ട്രിംഗ് ആർച്ച് ആണ് പാലത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.  

കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ  പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.കോവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്റെ നിർമ്മാണം വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ  വലിയഴീക്കലിൽ നിന്നും അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്റർ ദൂരം ലാഭിക്കാൻ സാധിക്കും.വലിയ  മത്സ്യബന്ധന ബോട്ട്ൾകൾക്കും പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്.ഇനി പൂർത്തിയാകാൻ ഉള്ളത് സെൻട്രൽ സ്പാനിന്റെയും അറ്റാച്ച് മെന്റ് റോഡിനെയും പ്രവർത്തികൾ ആണ്.

2016 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമ്മാണം അതേ വർഷം മാർച്ച് നാലിന് ആരംഭിച്ചു. 976 മീറ്റർ നീളത്തിൽ 140 കോടി രൂപ ചെലവഴിച്ച് 29 സ്പാനുകളോടെയാണ് പാലം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.ഇതിൽ 110 മീറ്ററിന്റെ ബോസ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള 3 സ്പാനുകൾ കായലിനു കുറുകെയാണ്.  ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ  ബോസ്ട്രിംഗ് ആർച്ച് ആണ് പാലത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.  കൂടാതെ 37 മീറ്റർ നീളമുള്ള 13 സ്പാനുകളും  12 മീറ്റർ നീളമുള്ള 13 സ്പാനുകൾ ഉൾപ്പെടെയാണ് പാലം നിർമ്മിക്കുന്നത്.പാലംപണി 75 ശതമാനം പൂർത്തീകരിച്ച് എന്നും രണ്ടുമാസത്തിനുള്ളിൽ പാലം ഗതാഗതത്തിന് സജ്ജമാകും എന്നാണ് കരുതുന്നതെന്ന് പിഡബ്ല്യുഡി ബ്രിഡ്‌ജസ്  വിഭാഗം അറിയിച്ചു.




ലോക്ക്ഡൗണിന് ശേഷം ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും അവസ്ഥ എന്ത്...ചിന്തിച്ചിട്ടുണ്ടോ?

https://enmalayalam.com/news/PmfgxZC8




Author
No Image

Naziya K N

No description...

You May Also Like