പുല്‍വാമയില്‍ വീരമൃത്യു വരിച്ച പ്രിയതമന്റെ സ്വപ്നം നിറവേറ്റി നികിത കൗള്‍
- Posted on May 30, 2021
- Ezhuthakam
- By Sabira Muhammed
- 464 Views
അവന്‍ ഇവിടെ എവിടെയോ ഉണ്ട്. എന്നെ നോക്കി എന്നെ പിടിച്ച് നിനക്ക് അത് സാധിച്ചു എന്ന് പറയുന്നു.

നികിത കൗള്‍ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രണ്ട് വര്‍ഷം മുമ്പ് കണ്ണീരോടെ രാജ്യമെങ്ങും നെഞ്ചേറ്റിയിരുന്നു. അന്ന് നികിത കൗള്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ മൃതദേഹത്തിനരികെ കണ്ണീരോടെ നില്‍ക്കുകയായിരുന്നു. വാഹം കഴിഞ്ഞ് 10 മാസമായിപ്പോഴേക്കും നികിതക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. എന്നാൽ തളർന്നിരിക്കാതെ അവർ ഭര്‍ത്താവിന്റെ സ്വപ്നം നെഞ്ചിലേറ്റി.
ഇന്ന്, രണ്ട് വർഷങ്ങൾക്കിപ്പുറം ഭർത്തവിന്റെ സ്വപ്നം നിറവേറ്റിയിരിക്കുകയാണ് നികിത. ചെന്നൈയിലെ ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സൈന്യത്തിന്റെ ഭാഗമായി. നികിതക്കൊപ്പം 31 വനിതാ സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കി സൈന്യത്തില്‍ ചേര്‍ന്നത്. നികിതയെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്. ജനറല്‍ വൈ കെ ജോഷി പറഞ്ഞു.
''ഇത് വേറൊരു ലോകമാണ്. ഞാന്‍ ഇവിടെ ചുവടുവെച്ച ദിവസം, അദ്ദേഹം തുടങ്ങിയ അതേ യാത്രയാണ് ഞാന്‍ ഞാന്‍ പിന്തുടരുന്നതെന്ന് തോന്നി. അവന്‍ ഇവിടെ എവിടെയോ ഉണ്ട്. എന്നെ നോക്കി എന്നെ പിടിച്ച് 'നിനക്ക് അത് സാധിച്ചു എന്ന് പറയുന്നു. ഐ ലവ് യു വിഭു, ഞാന്‍ എപ്പോഴും നിന്നെ സ്‌നേഹിക്കും'' ഭര്‍ത്താവിന്റെ ഓര്‍മയില്‍ നികിത പറഞ്ഞു. മേജര്‍ ധൗണ്ഡിയാലുള്‍പ്പടെ 40 സൈനികരാണ് 2018ലുണ്ടായ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞത്.