കരുതലായി ആർ ബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്
- Posted on July 16, 2021
- Localnews
- By Sabira Muhammed
- 954 Views
ആറോളം വീടുകൾ ആർ ബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇതിനോടകം നിർമിച്ച് നൽകിയിട്ടുണ്ട് .
പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് കുടുംബങ്ങൾക്ക് ബാംഗ്ലൂർ ആസ്ഥാനമായ ആർ ബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ നിർമിച്ച് നൽകി.
വയനാട് ജില്ലാ കളക്റ്റർ ഡോ. അദീലാ അബ്ദുള്ള കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. ചടങ്ങിൽ ആർ ബി ഫൗണ്ടേഷൻ ട്രസ്റ്റികളായ ചിങ്ങൻ രാജീവൻ, പി വി ബിജു എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറോളം വീടുകൾ ആർ ബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇതിനോടകം നിർമിച്ച് നൽകിയിട്ടുണ്ട്.
പെയിന്റിങ്ങിലൂടെ ബസ് സ്റ്റോപ്പുകൾ വൃത്തിയാക്കി വയനാട് ഗ്രീൻസ് ഇന്ത്യൻ ചാപ്റ്റേഴ്സ്