നാളെമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു!

രാത്രി 9 മുതല്‍ രാവിലെ 6 വരെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍.

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ നാളെമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാത്രി 9 മുതല്‍ രാവിലെ 6 വരെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍. പൊതുഗതാഗതത്തിന് നിരോധനവും പരിപൂര്‍ണ അടച്ചുപൂട്ടലുകളും ഉണ്ടാവില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും. ഏഴുമണിവരെ മാത്രമേ തീയേറ്ററുകള്‍, മാളുകള്‍ എന്നിവയ്ക്ക് പ്രവർത്തന അനുമതിയുളള്ളൂ. പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതിനോടൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദേശവും നല്‍കും.

ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും യൂറോപ്യന്‍ ക്ലബ് അസോസിയേഷനില്‍ നിന്ന് പിന്മാറി!


Author
Sub-Editor

Sabira Muhammed

No description...

You May Also Like