വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യ മന്ത്രി ഉത്‌ഘാടനം ചെയ്തു..
- Posted on January 09, 2021
- News
- By Naziya K N
- 335 Views
ഭാര പരിശോധന വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പാലങ്ങൾ തുറക്കാൻ അനുമതി നൽകിയത്...

നീണ്ട കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി.കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു..വൈറ്റില മേൽപാലം ഉത്‌ഘാടനം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു..ഭാര പരിശോധന വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പാലങ്ങൾ തുറക്കാൻ അനുമതി നൽകിയത്.വൈറ്റില ജംഗ്ഷന് മുകളിൽ മെട്രോ പാലത്തിന് കീഴെ അപ്പ്രോച്ച് റോഡടക്കം 717 മീറ്റർ നീളത്തിൽ 85 കോടി രൂപ ചെലവിട്ടാണ് മേൽപാലം പണിതിരിക്കുന്നത്.2017 ഡിസംബർ 11 ന് ആയിരുന്നു നിർമാണം തുടങ്ങിയത്.സംസ്ഥാനത്തിലെ ഏറ്റവും വലിയ ജംഗ്ഷനിലെ കൊടുംകുരുക്കാണ് മേൽപ്പാലങ്ങൾ വന്നതോടെ മാറാൻ പോകുന്നത്.
വിമാനം വൃത്തിയാക്കാൻ റോബോട്ടിനെ ചുമതലപ്പെടുത്തി എയർഇന്ത്യ...