ഒരൊറ്റ ഉൽക്ക മതി ജീവിതം മാറി മറിയാൻ ...

വീടിന്റെ മേൽക്കൂരയിൽ വീണ ഉൽക്ക ശവപെട്ടിക്കച്ചവടക്കാരൻ യുവാവിന്റെ  ജീവിതം മാറ്റിമറിച്ചു..

സുമാത്രയിലാണ് സംഭവം.ജോസ്‌വ  എന്ന  ശവപ്പെട്ടി കച്ചവടക്കാരനായ  33 കാരൻ യുവാവിന്റെ ജീവിതമാണ് ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞത്.ജോസ്‌വ വീടിനു പുറത്തു പണിയിടുക്കുന്നതിന്  ഇടയിലാണ് വീടിന്റെ മേൽക്കൂരയിൽ ഉൽക്ക പതിക്കുന്നത്. കഴിഞ്ഞ മാസം ഓഗസ്റ്റ് നു ആണ് സംഭവം നടക്കുന്നത്.വലിയ ശബ്ദത്തോട് കൂടിയാണ് ഉൽക്ക വീടിന്റെ മേൽക്കൂരയിൽ പതിച്ചത് വീട് കുലുങ്ങുന്നത് പോലെയും ജോഷ്വായ്ക്കു അനുഭവപെട്ടു . ടെറസ്സിൽ പോയി പരിശോധിച്ചപ്പോളാണ് ഒരു പാറക്കഷ്ണം(ഉൽക്ക) ജോസ്‌വയുടെ  ശ്രദ്ധയിൽ പെട്ടത്. ജോസ്‌വ അത് എടുക്കാൻ ശ്രമിച്ചപ്പോൾ ചുട്ടുപൊള്ളുന്ന ചൂടായിരിന്നു അതിന്.പിന്നീട് ജോസ്‌വ ഉൽക്കയുടെ ഫോട്ടോയെടുത്തു  ഫേസ്ബുക്കിൽ ഷെയർ ചെയ്തു.അതോടു കൂടി  ജോസ്‌വയുടെ തലവര മാറി മറിയുകയായിരുന്നു.

                             സംഭവം വൈറൽ ആയത്തോടു കൂടി ഉൽക്ക വിലയ്ക് വാങ്ങാനായി  പലരും ജോസ്‌വയെ  സമീപിച്ചിരുന്നു.എന്നാൽ ജോസ്‌വ ഉൽക്ക വിറ്റത്  അമേരിക്കയിലെ ജേർഡ് കോളിൻസിനാണ് അദ്ദേഹം ഉൽക്ക ശിലകൾ ശേഖരിക്കുന്ന ആളായിരുന്നു. എത്ര രൂപയ്ക്കാണ് ഉൽക്ക വിറ്റതെന്ന്  ജോസ്‌വ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.എന്നാലും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് 13 കോടി രൂപയ്ക്ക് ജോസ്‌വ ഉൽക്ക വിറ്റു  എന്നാണ്.ജേർഡ് കോളിൻസ് ഉൽക്ക അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെൻഡർ  ഫോർ  മെറ്റാറൈറ്റ്  സ്റ്റഡീസ് ലെ സഹ പ്രവർത്തകൻ ജയ് പിയാറ്റക്കിന് മറിച്ചു വിറ്റതായും  റിപ്പോർട്ട് ഉണ്ട്.                                        ജോസ്‌വയുടെ  ടെറസ്സിൽ വീണ ഉൽക്കയ്ക്ക് 450 കോടിയിലേറെ വര്ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ജോസ്‌വ ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ് :മുപ്പത്  വർഷം ശവപ്പെട്ടി കച്ചവടം ചെയ്‌താൽ പോലും ഇത്രേം വരുമാനം  ലഭിക്കില്ല.തനിക്ക് കിട്ടിയ പണം ഉപയോഗിച്ച തന്റെ ഗ്രാമത്തിൽ ഒരു ആരാധനാലയം നിർമിക്കാനാണ് താൻ  ആഗ്രഹിക്കുന്നതെന്നും ജോസ്‌വ പറഞ്ഞു..

Author
No Image

Naziya K N

No description...

You May Also Like