ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം; ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറക്കില്ലന്ന് പ്രതിപക്ഷ പാർട്ടികൾ

പതിനെട്ട് മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ട്

എല്ലാ സംസ്ഥാനങ്ങളോടും ഇന്ധനവില കുറയ്ക്കണമെന്നും ഇതിൽ  രാഷ്ട്രീയം പാടില്ലെന്നും കേന്ദ്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്, എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വന്ന കേന്ദ്ര ആഹ്വാനം അനുസരിച്ചാണ്. ഇതിൻ പ്രകാരം 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി  യുപിയും ഹരിയാനയും 12 രൂപ കുറച്ചെന്നും കേന്ദ്രം സർക്കാർ.

എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ  മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ബിജെപി സംസ്ഥാന ഘടകം പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. എന്നാൽ, ആത്മാർത്ഥമാണ് കേന്ദ്രസർക്കാർ തീരുമാനമെങ്കിൽ ഇരുപത്തിയഞ്ചോ അൻപതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു. 

ബിജെപി സമാനമായ സമ്മർദ്ദം ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉയർത്തുന്നുണ്ട്. പതിനെട്ട് മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ട്. അതിനാൽ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. പൊതുവേ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറക്കേണ്ടന്ന നിലപാടിലാണ്.

ഇന്ധന വില വർദ്ധനവ്; കുതിരവണ്ടിയിൽ വിവാഹ യാത്ര നടത്തി വധൂവരൻമാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like