ഒ.ടി.ടി റിലീസിനായി 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഒരുങ്ങുന്നു

ദമ്പതികളായ മരിയയുടെയും ജിത്തിന്റെയും കഥയെ ചുറ്റിപ്പറ്റിയുള്ള ഈ സിനിമ മുഴുവൻ  ഒരു കാർ യാത്രയിലൂടെയാണ് അവതരിപ്പിക്കുന്നത്

റിമ  കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും അഭിനയിച്ച മലയാള സിനിമ സന്തോഷത്തിന്റെ ഓന്നാം രഹസ്യം ഒടിടി പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യും.  ജൂലൈ 21 മുതൽ നീസ്ട്രീം, കൂഡ്, കേവ്, റൂട്ട്സ്, സൈന പ്ലേ, ഫസ്റ്റ് ഷോകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി, ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും എങ്ങനെ പെരുമാറുന്നു എന്ന ഒരു ഭാഗം കാണിച്ച് കൊണ്ടാണ് ട്രൈലെർ പുറത്തിറക്കിയത്. ദമ്പതികളായ മരിയയുടെയും ജിത്തിന്റെയും കഥയെ ചുറ്റിപ്പറ്റിയുള്ള ഈ സിനിമ മുഴുവൻ ഒരു കാർ യാത്രയിലൂടെയാണ് അവതരിപ്പിക്കുന്നത്. 

ഡോൺ പാലത്താര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീരാജ രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിജോ കെ ജോർജിന്റെ നിർമാണത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് 85 മിനിട്ട് ദൈർഘ്യമുള്ള ഒരു ചിത്രമാണ് ചിരിത്രീകരിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ(ഐ‌എഫ്‌എഫ്‌കെ) ഈ സിനിമയുടെ പ്രദർശനം ഉണ്ടായിരുന്നു, ഏപ്രിലിൽ നടന്ന മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിലും(മിഫ്) പ്രദർശിപ്പിച്ചു.  ഐ‌എഫ്‌എഫ്‌കെയിൽ നിരൂപക പ്രശംസ നേടിയ ചിത്രം മിഫിൽ പ്രധാന മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിന്റെ ഹാസ്യ കാരണവർ ഇനിയില്ല

Author
Citizen journalist

Ghulshan k

No description...

You May Also Like