കുമ്പളങ്ങി കായികപ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു..
- Posted on January 03, 2021
- Localnews
- By Naziya K N
- 316 Views
10 ലക്ഷം രൂപയായിരുന്നു രണ്ടര ഏക്കർ സ്ഥലം ലഭ്യമാക്കാൻ ആയി പഞ്ചായത്ത് വകയിരുത്തിയത്.

കുമ്പളങ്ങിയിൽ യുവാക്കളുടെയും കായിക പ്രേമികളുടെയും ചിരകാല സ്വപ്നമായ പൊതു കളിസ്ഥലം യാഥാർഥ്യമാകുന്നു.10 ലക്ഷം രൂപയായിരുന്നു രണ്ടര ഏക്കർ സ്ഥലം ലഭ്യമാക്കാൻ ആയി പഞ്ചായത്ത് വകയിരുത്തിയത്.എന്നാൽ ഈ സ്ഥലം ചില സാങ്കേതിക പ്രശ്നങ്ങളാൽ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ അധികൃതർ എല്ലാം ഒറ്റക്കെട്ടായി അണിനിരക്കുക യായിരുന്നു.എംഎൽഎ കെ ജെ മാക്സി യുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീജ തോമസിനെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ യും കൂടി എസ്റ്റിമേറ്റ് തയ്യാറാക്കി കളിസ്ഥലം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ സഗീർ, പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ഭാർഗ്ഗവൻ, ആന്റണി പെരുമ്പള്ളി, റീത്ത പീറ്റർ, ജേക്കബ് ബേസിൽ,സജീവ് ആന്റണി, ജെൻസി ആന്റണി,താരാ രാജു,അജയൻ ലില്ലി റാഫേൽ, പി ജെ ജോസഫ്, മേരി ഹർഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കടപ്പാട് -മാധ്യമം ദിനപത്രം