പൃഥ്വിരാജ് പ്രഖ്യാപിച്ച സർപ്രൈസ് വെളിപ്പെടുത്തി മോഹൻലാലും മമ്മൂട്ടിയും

‘മരണത്തിന്റെ വളയം’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്

പൃഥ്വിരാജ് സുകുമാരൻ പ്രഖ്യാപിച്ച സർപ്രൈസ് വെളിപ്പെടുത്തി മോഹൻലാലും മമ്മൂട്ടിയും.ബുധനാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സൂപ്പർ താരങ്ങൾ സർപ്രൈസ് വെളിപ്പെടുത്തിയത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ‘മോഷൻ പോസ്റ്റർ മോഹൻലാലും മമ്മൂട്ടിയും പുറത്തിറക്കി.

"കാപ്പ" എന്ന് പേരിട്ട ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് നായകൻ. മഞ്ജു വാര്യർ, ആസിഫ് അലി, ഒപ്പം അന്ന ബെൻ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചലച്ചിത്രകാരനായ വേണുവാണ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ സംരംഭമായ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജി ആർ ഇന്ദുഗോപയാണ്.

ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് നടൻ നന്ദുവിന്റെ വോയ്‌സ് ഓവർ നൽകിയിട്ടുണ്ട്, ഇത് കേരള തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് നടക്കുന്നതെന്നും ഇത് സാധാരണയായി അറിയപ്പെടുന്ന 'ഗുണ്ട നിയമം' KAAPA (The Kerala Anti-Social Activities (Prevention) Act) ന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ‘മരണത്തിന്റെ വളയം’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്.

മമ്മുട്ടിയും പാർവതിയും ആദ്യമായി പുഴുവിൽ ഒന്നിക്കുന്നു

Author
Citizen journalist

Ghulshan k

No description...

You May Also Like