സൈക്കിളിൽ ദൂരങ്ങൾ താണ്ടി സഹല
- Posted on July 26, 2021
- Timepass
- By Krishnapriya G
- 426 Views
ധാരാളം സഹസിക യാത്രകൾ നമുക്ക് പരിചിതമാണെങ്കിലും ഇങ്ങനയൊരു ഉദ്യമത്തിന് ചുവടുവെക്കുന്ന കേരളത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് സഹല

മലപ്പുറത്തുനിന്നും കാശ്മീരിലേക്കുള്ള തന്റെ സ്വപ്ന സാക്ഷാത്ക്കാര യാത്രയ്ക്കുവേണ്ടി സൈക്കിളിൽ ദൂരങ്ങൾ പിന്നിടുകയാണ് മലപ്പുറം അരീക്കോട്ടുകാരി സഹലാ പരപ്പൻ. 5000 കിലോമീറ്റർ ഏകദേശം മൂന്നു മാസത്തിനുള്ളിൽ പിന്നിടുക എന്നതാണ് അരീക്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച സഹലയുടെ ലക്ഷ്യം.
ധാരാളം സഹസിക യാത്രകൾ നമുക്ക് പരിചിതമാണെങ്കിലും ഇങ്ങനയൊരു ഉദ്യമത്തിന് ചുവടുവെക്കുന്ന കേരളത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് സഹല. തന്റെ ലക്ഷ്യം പൂർത്തിയാക്കുന്നതിനൊപ്പം മറ്റുള്ള പെൺകുട്ടികൾക്കു ഈ സഹസികത ഒരു പ്രചോദനവാവാൻ ജേർണലിസം പിജി വിദ്യാത്ഥിനി കൂടിയായ സഹലയ്ക്കു ആഗ്രഹമുണ്ട്. സഹലയുടെ ആഗ്രഹത്തിന് പിന്തുണ അറിയിച്ചു വിജയം കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
ഇൻസ്റ്റാഗ്രാം സമയം കൊല്ലാനുള്ളതല്ല; കണ്ടന്റ് ക്രിയേഷനിലൂടെ സ്ഥിര വരുമാനം ഉണ്ടാക്കാം!!