പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാൽ കൂട്ടുകെട്ട്; സംവിധാന സഹായി ആയി കൈലാസ് പുത്രനും
- Posted on October 07, 2021
- Cinemanews
- By Sabira Muhammed
- 194 Views
പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത ലഭിച്ചിരുന്നു

ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഷാജി കൈലാസും മോഹന്‍ലാലും പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന 'എലോൺ' എന്ന ചിത്രത്തിന്റെ വാർത്തകളെ സ്വീകരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻസ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ സംവിധാന സഹായിയായി ഷാജി കൈലാസിന്റെ മകൻ ജഗൻ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഷാജി കൈലാസ് തന്നെയാണ് അറിയിച്ചത്. സ്വന്തമായി സിനിമ എടുക്കാനുള്ള ഒരുക്കത്തിനിടയിലാണ് അച്ഛന്റെ അസിസ്റ്റന്റ് ആയി ജഗൻ എത്തിയത്. സംവിധാന സഹായിയായി മമ്മൂട്ടി ചിത്രം കസബയില്‍ ജഗന്‍ നേരത്തെ എത്തിയിരുന്നു. മാത്രമല്ല 'കരി' എന്നൊരു മ്യൂസിക്കല്‍ വീഡിയോ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ജഗന്‍ സംവിധാനം ചെയ്തിരുന്നു.