ജീ ലെ സാറ ബോളിവുഡിലെ ആദ്യ വനിത റോഡ് ട്രിപ്പ്‌ ചിത്രം

മൂന്ന് സ്ത്രീകളുടെ സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ള  സിനിമ സങ്കൽപ്പനയിൽ കൊണ്ടുവന്നത് പ്രിയങ്കയാണ്

ബോളിവുഡിലെ മുൻനിര താരങ്ങളായ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ബോളിവുഡിലെ ആദ്യ വനിത റോഡ് ട്രിപ്പ്‌ ചിത്രമായി ജീ ലെ സാറ ഒരുങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് പ്രിയങ്ക ചോപ്ര ജോനാസ്.  ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സാറ എന്ന പേരിൽ ഒരുങ്ങുന്ന റോഡ് ട്രിപ്പ് സിനിമയ്ക്കായി താരത്തിന്റെ സുഹൃത്തുക്കളായ കത്രീന കൈഫും ആലിയ ഭട്ടും എത്തുന്നുണ്ട്.  

മൂന്ന് സ്ത്രീകളുടെ സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ സങ്കൽപ്പനയിൽ കൊണ്ടുവന്നത് പ്രിയങ്കയാണ്.  ആലിയയോടും കത്രീനയോടും ഈ ആശയം പങ്കുവെച്ചതിന് ശേഷം, കഥ ചിത്രികരിക്കാനായി സുഹൃത്തുക്കളായ ഫർഹാനെയും സോയ അക്തറിനെയും സാമീപിച്ചു.  രസകരമെന്നു പറയട്ടെ, പ്രിയങ്ക ഈ ആശയം അവരോട് പറഞ്ഞപ്പോൾ, ഫർഹാൻ തന്നെ അതേ രീതിയിൽ ഒരു സിനിമ വികസിപ്പിക്കാൻ ആലോചിക്കുകയായിരുന്നു.

ഫർഹാൻ, സോയ, റീമ ​​കാഗ്തി എന്നിവരും മുഴുവൻ ടീമും സിനിമയിൽ ആവേശഭരിതരാണ്. ഒരു യാത്രയിലൂടെ യഥാർത്ഥ വ്യക്തിത്വങ്ങൾ തിരിച്ചറിയുന്ന കഥാപാത്രങ്ങളുടെ പ്രമേയമുള്ള സിനിമകൾ നിർമ്മിക്കുന്നതിൽ ഈ ടീം ഇതിനു മുന്നേ വിജയിച്ചിട്ടുണ്ട് - ദിൽ ചഹ്ത ഹേ, സിന്ദഗി നാ മിലേഗി ദൊബാര, ദിൽ ധഡക്നേ ഡോ എന്നീ സിനിമകൾ പൂർണ്ണമായും ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, സ്ത്രീകളുടെ റോഡ് ട്രിപ്പ്‌ കഥ പറയുന്ന ഒരു ചിത്രം ഇതുവരെ ബോളിവുഡിൽ നിർമിച്ചിട്ടില്ല, ആദ്യമായിയാണ് ഇങ്ങനെ ഒരു ചിത്രം നിർമിക്കാൻ പോകുന്നത്.

'ഹോം' ആമസോണിൽ

Author
Citizen journalist

Ghulshan k

No description...

You May Also Like