ലോകത്താദ്യമായി അമ്മയും മകളും ഒരുമിച്ച് യാത്ര വിമാനം പറത്തി ...

ലോകത്താദ്യമായി  ഒരുമിച്ച് വിമാനം പറത്തിക്കൊണ്ട്  അമ്മയും മകളും വാർത്തകളിൽ ഇടം നേടുന്നു  

കുടുംബം മുഴുവൻ പൈലറ്റ് മാർ  എന്ന അസാധാരണമായ  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്യാപ്റ്റൻ സൂസി ഗാരേറ്റും  അവരുടെ ഭർത്താവ്  ടഗും  മകൾ ഡോണ ഗാരേറ്റും  മകൻ മാർക്കും പൈലറ്റ്മാരാണ്. വർഷങ്ങൾക്ക് മുമ്പ് സ്കൈവെസ്റ്റ്  എയർലൈൻസ് നിയമിച്ച വനിതാ പൈലറ്റ് മാരിൽ ഒരാളായിരുന്നു സൂസി ഗാരേറ്റ് .സൂസിയുടെ ആദ്യ  വിമാനം പറത്തലും  ഏറെ വാർത്ത ശ്രദ്ധ നേടിയ സംഭവമായിരുന്നു.ഇപ്പോൾ മകളുമൊത്തുള്ള യാത്രാവിമാനം പറത്തലിലൂടെ സൂസി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.സൂസിയും ഭർത്താവും കഴിഞ്ഞ മുപ്പത് വർഷമായി സ്കൈവെസ്റ്റ്  എയർലൈൻസ് ലെ വൈമാനികരാണ് .മക്കൾ  അവരെപോലെ പൈലറ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് സൂസി സ്കൈവെസ്റ്റ് എയർലൈൻസ് ന്റെ  ബ്ലോഗിനോട് വ്യക്തമാക്കി.അച്ചന്റേയും അമ്മയുടേയുടെയും താല്പര്യങ്ങൾ കുട്ടിക്കാലം മുതൽ തന്നെ  തന്റെ ജീവിതത്തെ  ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഈ ഒരു മേഖലയിലെ സാധ്യതകളാണ് പൈലറ്റ് ആവണമെന്ന തീരുമാത്തിനു പിന്നിലെന്നും മകൾ ഡോണ ഗാരെറ്റ്  ആരാഞ്ഞു .

     സൂസി പറയുന്നു : ഒരു കുടുംബം പുലർത്താനുള്ള കഴിവ് നേടുകയെന്നത് പോലെ  പണം സമ്പാദിക്കാനും ജോലി ഭാരം വീട്ടിൽ കൊണ്ടുപോകേണ്ടാത്തതിലൂടെ സമ്മർദം ഒഴിവാക്കാനുള്ള കരിയർ ഏതാണുള്ളത്?സ്കൈവെസ്റ്റ്-ൽ തുടരാൻ കാരണവും ആ ഷെഡ്യൂളിങ് തന്നെയാണ്. കുട്ടികൾ വളർന്നു വരുമ്പോൾ അത് വളരെ മികച്ചതായിരുന്നു.അമ്മയാകാനും ഫീൽഡ് ട്രിപ്പുകൾക്കും സ്കൂളിലെ പാർട്ടികൾക്കും പിന്നെ എനിക്ക് സന്നദ്ധസേവനം നടത്തുവാനും ഇപ്പോൾ കഴിയുന്നുണ്ട്. അതോടൊപ്പം ഈ അത്ഭുതകരമായ കരിയർ കൊണ്ടുപോകാനും. 

 കടപ്പാട്:മംഗളം ദിനപത്രം 

Author
No Image

Naziya K N

No description...

You May Also Like