കൊച്ചി ഫ്ലാറ്റിലെ പീഡന കേസ്; അറസ്റ്റ് വൈകിയത് പോലീസിന്റെ അനാസ്ഥ - പി.ജി.മനോജ് കുമാർ

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടി ഇത്തരം സന്ദർഭത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് സുപ്രിം കോടതി നേരത്തെ ഉത്തരവ് പുറപ്പെടിവിച്ചിരുന്നു. ഈ വിധിയെ തികച്ചും അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ നടപടികൾ 

സ്ത്രീകൾക്ക് നേരെയുള്ള  അതിക്രമങ്ങൾക്ക് അറുതിയൊന്നുമില്ല. അതിന് കാലഘട്ടത്തോളം തന്നെ പഴക്കമുണ്ട്. ശാരീരികവും മാനസികവുമായി അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് ദേശ കാല വ്യത്യാസവുമില്ല. സാംസ്കാരികമായും വിദ്യാഭ്യാസ പരമായും മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തിയ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. 

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ കേരളത്തിൽ ആളിപ്പടരുന്ന വാർത്തകൾ. കൊച്ചിയിൽ ഫ്ലാറ്റിൽ  ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്‌തെന്ന് ഏപ്രിൽ എട്ടിന്  മാർട്ടിൻ എന്ന യുവാവിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നൽകിയത്.

എന്നാൽ പരാതി ലഭിച്ചു രണ്ടു മാസമായിട്ടും പോലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിവാദമാവുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. 2 മാസം മുമ്പ് കൊടുത്ത പരാതി ഫയലിൽ അടയിരിക്കുകയായിരുന്നു. മുൻകൂർ ജാമ്യം എടുക്കുന്നതിന് ഒത്താശ ചെയ്യുന്ന പണിയാണ് നമ്മൾ കണ്ടത്. കീഴ്കോടതിയിൽ ജാമ്യത്തിന്  അപേക്ഷ സമർപ്പിച്ചിരുന്നു. അത് തള്ളിയപ്പോൾ ഹൈക്കോടതിയിൽ അപേക്ഷിച്ചിരിക്കുന്നു. വിധി പറയാൻ ഇരിക്കുന്ന സമയത്താണ് ഇങ്ങനെയുള്ള നാടകം . 

പ്രതി കാക്കനാട് ഫ്ലാറ്റിൽ ഇത്രയും ദിവസം സുഖമായി താമസിച്ചു. മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതുകൊണ്ട് അറസ്റ്റ് ചെയ്യാൻ സാധിക്കില്ല എന്ന്  സെന്റർ സ്റ്റേഷനിലുള്ള  ഉദ്യോഗസ്ഥർ പറഞ്ഞത്. ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ശകതമായ സമര പരിപാടികൾ സെൻറർ സ്റ്റേഷന്റെ മുന്നിൽ  നടത്തിയിരുന്നു. മുക്കിന് താഴെ പ്രതി ഉണ്ടായിരിന്നിട്ടും   അറസ്റ്റ് ചെയ്യാൻ  വൈകിയതിന്റെ കാരണം പോലീസിന്റെ അനാസ്ഥായാണ് എന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ പ്രസ്താവിച്ചു.

നവോഥാന നായകന്മാരോടുള്ള കേരളത്തിന്റെ അവഗണന

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like