ദി എംപയർ: ഡിനോ മോറെയ നായകനാവുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സീരീസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

പോസ്റ്ററിൽ ഒരു യുദ്ധ പോരാളിയുടെ വേഷത്തിലാണ് ഡിനോ മോറെയയെ ചിത്രികരിച്ചിരിക്കുന്നത്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പരമ്പരയായ ദി എംപയറിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ഡിനോ മോറെയയാണ് ചിത്രത്തിലെ ക്രൂരവും ഭീതിജനകവുമായ എംപയറിന്റെ വേഷത്തിലെത്തുന്നത്. ഇന്നലെയാണ് ദി എംപയറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്. പോസ്റ്ററിൽ ഒരു യുദ്ധ പോരാളിയുടെ വേഷത്തിലാണ് ഡിനോ മോറെയയെ ചിത്രികരിച്ചിരിക്കുന്നത്.

ഒരു യോദ്ധാവിന്റെ പോരാട്ട കഥയാണ് ചിത്രത്തിന്റേതെന്ന് നിർമാതാക്കൾ പറഞ്ഞു. ഹോസ്റ്റേജസ് 2 ന്റെ മികച്ച വിജയത്തിന് ശേഷം നടൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക് മടങ്ങിഎത്തുകയാണ് ദി എൻപയറിലൂടെ. 

ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവ് എമ്മി എന്റർടൈൻമെന്റിന്റെ നിഖിൽ അദ്വാനിയുമായി ചേർന്ന് സൃഷ്ടിച്ച ഈ പരമ്പര, ഒരു രാജവംശത്തിന്റെ ഉത്ഭവത്തെ കുറിച്ചാണ് പറയുന്നത്, കൂടാതെ ഡിജിറ്റൽ മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അളവിൽ ഒരു  ദൃശ്യ വിസ്മയം നൽകാൻ സാധിക്കും എന്നതുമാണ് ഈ പാരമ്പരയുടെ പ്രത്യേകത.  ഇന്ത്യയിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലുതും ഗംഭീരവുമായ ഷോയാണിത്.

മിതാക്ഷര കുമാർ സംവിധാനം ചെയ്ത് മോനിഷ അദ്വാനിയും മധു ഭോജ്വാനിയും(എമ്മി എന്റർടൈൻമെന്റ്) നിർമ്മിച്ച ചിത്രം, ലോകോത്തര കാഴ്ചാനുഭവമാണ് പ്രേക്ഷകർക് വാഗ്ദാനം ചെയ്യുന്നത്, കൂടാതെ ചിത്രം ഉടൻ തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും എന്നാണ് നിർമാതാക്കൾ അറിയിച്ചത്.

'ഈശോ' സിനിമയുടെ പേര് മാറ്റില്ല

Author
Citizen journalist

Ghulshan k

No description...

You May Also Like