മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞൊരു വീട്
- Posted on October 06, 2021
- Kouthukam
- By JAIMOL KURIAKOSE
- 274 Views
മരുഭൂമിയിൽ ടെറസിന്റെ മുകളിൽ പച്ചപ്പോരുക്കി 100മേനി വിളവെടുക്കുകയാണ് പ്രവാസി മലയാളികളായ ഡോക്ടർ ദമ്പതിമാർ
വിശാലമായ പറമ്പും നല്ല മണ്ണും വെള്ളവുമെല്ലാം ഉണ്ടായിട്ടും സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കാശ് കൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന ഭൂരിപക്ഷം കേരളീയരും മരുഭൂമിയിലെ ഈ കാഴ്ചകൾ കാണണം. അബുദാബി കരാമയിലെ ഡോക്ടർമരായ ഷാജു ജമാലുദ്ധീന്റെയും ആയിഷ ഉമ്മയുടെയും വീട്ടിലാണ് കൗതുകം നിറഞ്ഞ ഈ കാഴ്ച. നെല്ലും, പച്ചക്കറികളും, ഫലവൃക്ഷങ്ങളും ഒപ്പം കൂട്ടിനു കുറച്ച് പക്ഷികളും, മീനുകളും.
അബുദാബിയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളുടെ പേരിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. പലതരം പച്ചക്കറികളും, കറ്റാടിയന്ത്രവും, പാടത്തു വിളഞ്ഞു നിൽക്കുന്ന നെല്ലുകളും, ആയുർവേദ ചെടികളും, അത്തിപ്പഴം, ഒലിവ്, പാഷൻ ഫ്രൂട്ട്, തുടങ്ങി ഒട്ടനവധി പഴങ്ങളും ഇവിടെ ഉണ്ട്. തടികൊണ്ട് നിർമിച്ചിരിക്കുന്ന വാട്ടർ വീലും വളരെ ശ്രെദ്ധേയമാണ്.
15 വർഷത്തോളമായി കൃഷിയിൽ സജീവമായ ഇരുവരും ആവശ്യമുള്ള സാധനങ്ങൾ എടുത്ത് ബാക്കി വരുന്നത് ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും നൽകുകയാണ്. ആലപ്പുഴ സ്വദേശിയായ ഇരുവർക്കും ജോലിത്തിരക്കിനിടയിൽ സന്തോഷം കണ്ടെത്താനുള്ള ഒരു വഴി കൂടിയാണ് ഇതെന്നും സാക്ഷ്യപ്പെടുത്തുന്നു.