ഒളിംമ്പ്യൻ ശ്രീജേഷിനെ വരവേറ്റ് നെടുമ്പാശ്ശേരി

സംസ്ഥാന സ്പോർട്സ് കൗൺസിലിംഗ് അംഗങ്ങളും, ഒളിമ്പിക്സ് ഹോക്കി ഫാൻസ്‌ അസോസിയേഷനുകളും ചേർന്നാണ് ശ്രീജേഷിന് ജന്മ നാടായ കിഴക്കംമ്പലത്ത് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുള്ളത്

ടോക്യോ ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായതിന് ശേഷം, ഇന്നാണ് ശ്രീജേഷ് ജന്മ നാട്ടിൽ തിരിച്ചെത്തിയത്. വൈകുംന്നേരം 5.30തോടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ ഒളിംമ്പ്യനെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. സംസ്ഥാന സ്പോർട്സ് കൗൺസിലിംഗ് അംഗങ്ങളും, ഒളിമ്പിക്സ് ഹോക്കി ഫാൻസ്‌ അസോസിയേഷനുകളും ചേർന്നാണ് ശ്രീജേഷിന് ജന്മ നാടായ കിഴക്കംമ്പലത്ത് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുള്ളത്.

കായിക മന്ത്രി വി.അബ്ദുറഹ്മാൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ തുടങ്ങിയവർ ശ്രീജേഷിനെ സ്വീകരിക്കാനെത്തി. ഹോക്കി ലൂസെഴ്സ് ഫൈനലിൽ വെങ്കല മേഡലിലേക്ക് ഇന്ത്യയെ നയിക്കാൻ ഗോൾ കീപ്പർ ശ്രീജേഷ് നടത്തിയ മികവുറ്റ പ്രകടനം നിരവധി പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ശ്രീജേഷിന് ഡൽഹിയിലേക്ക് പോകേണ്ടതുണ്ട്. അതേസമയം ശ്രീജേഷിന് സമ്മാനത്തുക പ്രഖ്യാപിക്കാത്ത സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.

ടോക്കിയോയിലെ നേട്ടം ;ആശംസകൾ അറിയിച്ച് വിരാട് കോലി

Author
Citizen journalist

Krishnapriya G

No description...

You May Also Like