ടെക്നോപാര്‍ക്കിലെ ഡി ക്യൂബ് എഐയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗ് ഉപകരണത്തിന് ദേശീയ പേറ്റന്‍റ് നേട്ടം.

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കമ്പനിയായ ഡി ക്യൂബ് എഐ വികസിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗ് ഉപകരണമായ 'ഡിമോന്‍' ന് ഭാരത സര്‍ക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു.


ടെക്നോപാര്‍ക്ക് ഫേസ് 3 ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി ക്യൂബ് എഐക്ക് പേറ്റന്‍റ് നമ്പര്‍ 579084 കഴിഞ്ഞ മാസമാണ് അനുവദിച്ചത്. 20 വര്‍ഷമാണ് പേറ്റന്‍റിന്‍റെ കാലാവധി.


കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തനം സാധ്യമാകുന്ന പ്ലഗ്-ആന്‍ഡ്-പ്ലേ ഉപകരണമാണ് 'ഡിമോന്‍'. ഇ എസ് പി 32 അടിസ്ഥാനമാക്കിയുള്ള പ്ലഗ് ആന്‍ഡ് പ്ലേ ഉപകരണമായ ഡിമോന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗിനൊപ്പം സൈബര്‍ സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ്. ഇത് വൈറസ് ആക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നു. എഐയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് റിമോട്ട് മോണിറ്ററിംഗും നിരവധി ഉപകരണങ്ങളുടെ നിയന്ത്രണവും ഇത് സാധ്യമാക്കുന്നു.


ഡി ക്യൂബ് എഐ സിഇഒ  ബിനൂപ് ലാല്‍ ആണ് ഈ ആശയം വികസിപ്പിച്ചത്. ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഷാജു ആര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉത്പന്നം വികസിപ്പിച്ചത്.


ആരോഗ്യമേഖല, ബാങ്കിംഗ്, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ ഈ സംവിധാനം പരമ്പരാഗത മോണിറ്ററിംഗ് സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ ഉപകരണമാണ്.


2019 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഡി ക്യൂബ് എഐയ്ക്ക് യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. പേറ്റന്‍റ് ബഹുമതി കമ്പനിയുടെ നവീകരണ കരുത്തിനെയും ആഗോള വളര്‍ച്ചാ സാധ്യതകളെയും ശക്തിപ്പെടുത്തുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcubeai.com

Author
Citizen Journalist

Goutham prakash

No description...

You May Also Like