ഭീതിയിലാഴ്ത്തി കോവിഡ്; ഒളിമ്പിക്സിനെത്തിയ മൂന്ന് താരങ്ങൾക്ക് കൂടി രോഗബാധ

ഇന്നലെ മാത്രം ഒളിമ്പിക്സിൽ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ടോക്യോ ഒളിമ്പിക്സിനെത്തിയ മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒളിമ്പിക്സിനെത്തിയ ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം  കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് ബാധ താരങ്ങൾക്കും സ്ഥിരീകരിച്ചത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഒളിമ്പിക്സ് വില്ലേജിൽ ആശങ്ക ഉയർത്തുന്നുണ്ട്. 

കോവിഡ് പോസിറ്റീവായത് ഒളിമ്പിക്സ് വില്ലേജിൽ താമസിക്കുന്ന താരങ്ങൾക്കാണ്. ഒളിമ്പിക്സിനു വേണ്ടി പ്രത്യേകമായി നിർമിച്ച ഹോട്ടലിലാണ് മൂന്നാമത് കോവിഡ് ബാധ സ്ഥിരീകരിച്ച താരം താമസിച്ചിരുന്നത്. ഇന്നലെ മാത്രം ഒളിമ്പിക്സിൽ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് താരങ്ങളെ കൂടാതെ ഒരു കോണ്ട്രാക്ടർ, ഒരു മാധ്യമപ്രവർത്തകൻ, ഒളിമ്പിക്സുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് ഒഫീഷ്യലുകൾ എന്നിവർക്കാണ് കോവിഡ്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ആകെ 55 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജപ്പാനിലെ പകുതിയിലേറെ പേർ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്‌സ് നടത്തുന്നതിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്. 42 വേദികളിൽ 3 വേദികളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം. ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്.  കോവിഡ് മഹാമാരിയെത്തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ഈ വർഷത്തേക്ക് മാറ്റിയത്.

തിരി തെളിയാന്‍ ആറ് ദിവസം മാത്രം ഒളിംപിക് വില്ലേജില്‍ ആശങ്ക പടര്‍ത്തി കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like