വാട്സ്ആപ്പ് സാങ്കേതിക വിദ്യ പരിഷ്‌കരിച്ചു ...ഇനി യഥാർത്ഥ നമ്പർ നൽകാതെയും വാട്സ്ആപ്പ് ഉപയോഗിക്കാം
- Posted on December 17, 2020
- News
- By Naziya K N
- 283 Views
വെർച്ച്വൽ നമ്പർ സൗജന്യമായി കണ്ടെത്താൻ കഴിയും.ഇതിലൂടെ യഥാർത്ഥ നമ്പർ പങ്കിടാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നു

സോഷ്യൽ മീഡിയകളുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളുടെ വാർത്തകൾ ദിനംപ്രതി വർധിച്ചു വരുകയാണ് .ഇപ്പോൾ യഥാർത്ഥ നമ്പർ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാനായി കഴിയും.ഇതിനായി വാട്സ്ആപ്പിന്റെ സാങ്കേതിക വിദ്യ പരിഷ്‌കരിച്ചിട്ടുണ്ട് .വാട്സ്ആപ്പ് ഉപയോഗിക്കാൻ ഒരു ഫോൺ നമ്പർ നിർബന്ധമാണ്.എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താനായി ഇപ്പോൾ വെർച്ച്വൽ നമ്പർ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
വെർച്ച്വൽ നമ്പർ സൗജന്യമായി കണ്ടെത്താൻ കഴിയും.ഇതിലൂടെ യഥാർത്ഥ നമ്പർ പങ്കിടാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നു.സ്വകാര്യത ഉറപ്പ് വരുത്താനും കഴിയുന്നു.വെർച്ച്വൽ നമ്പർ സൗജന്യമായി ലഭിക്കുന്ന ഒരുപാട് പ്ലാറ്റഫോംസ് ഉണ്ട്.അത്തരത്തിൽ ഒന്നാണ് ടെക്സ്റ്റ്നൗ .വെർച്ച്വൽ നമ്പർ ലഭിക്കാനായി ആദ്യം ഈ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുക.അതിന് ശേഷം ഇതിൽ ഒരു സൗൻജന്യ അക്കൗണ്ട് തുറക്കുക .ഈ അക്കൗണ്ട് ഉപയോഗിച്ച ലോഗിൻ ചെയ്‌ത ശേഷം യു എസ് ,കാനഡ അടിസ്ഥാനമാക്കിയുള്ള 5 നമ്പറുകൾ ലഭിക്കും.ഇതിൽ നിങ്ങൾക്കിഷ്‌ടമുള്ള നമ്പർ തിരഞ്ഞെടുത്തു കാൾ വിളിക്കാനും,ഇന്റർനെറ്റ് സന്ദേശങ്ങൾ സ്വീകരിക്കാനും സാധിക്കും.
തുടർന്ന് വാട്സ്ആപ്പ് ഡൌൺലോഡ് ചെയ്യുക.ശേഷം വാട്സ്ആപ്പിൽ മൊബൈൽ നമ്പർ കൊടുക്കുമ്പോൾ രാജ്യത്തിൻറെ കോഡ് ഇന്ത്യയിൽ നിന്ന് മാറ്റി യു എസ് ഓ കാനഡയോ കൊടുക്കുക ശേഷം വെർച്ച്വൽ നമ്പർ കൊടുത്തു എന്റർ ചെയ്യുക ,ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക. തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങളുടെ വോയിസ്‌മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ് അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്സ്ആപ്പ് സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്‌സാപ്പില്‍ ഇത് നല്‍കി പതിവുപോലെ തുടരുക. ഫോണിൽ നേരത്തെ തന്നെ വാട്സ്ആപ്പുള്ളവർ അത് അൺഇൻസ്റ്റാൾ ചെയ്‌തതിന് ശേഷം വേണം ടെക്സ്റ്റ്നൗ ആപ്പ് ഡൌൺലോഡ് ചെയ്യാൻ.
കടപ്പാട്-ചന്ദ്രിക ദിനപ്പത്രം