ട്രാഫിക് നിയമം ലംഘിച്ചു; ഫുഡ് ഡെലിവറി ബോയിയെ യുവതി ചെരുപ്പുകൊണ്ട് അടിച്ചു

മർദിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിലാണ് സംഭവം.

ട്രാഫിക് നിയമം ലംഘിച്ചെത്തിയ യുവാവിന്റെ ബൈക്ക് യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതിന്റെ പ്രകോപനത്തിലാണ് ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ട്രാഫിക് നിയമം തെറ്റിച്ചെത്തിയ യുവാവിന്റെ ബൈക്ക്‌ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ ശേഷം യുവതി ഡെലിവറി ബോയിയെ മര്‍ദിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും കാണാം. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ചെറു നാരങ്ങക്കും ബീൻസിനും മാത്രമാണ് അൽപം വില ഉയർന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like