മാറ്റങ്ങളുമായി ഭക്ഷ്യവകുപ്പ്; ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍, കൃത്യമായ ബില്‍ എന്നിവ മുഖ്യം

സംസ്ഥാനത്ത് വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്

പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റവുമായി ഭക്ഷ്യവകുപ്പ്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

വില്‍പന നടത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ജാഗ്രത പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സാധനങ്ങളുടെ വിലവിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കും. വില്‍പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് ബില്‍ നല്‍കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. കടയില്‍ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കും.

ഈ മാസം 15 മുതലാണ് പരിശോധന തുടങ്ങുകയെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ ക്ഷമത എന്ന പേരില്‍ പെട്രോള്‍-ഡീസല്‍ പമ്പുകളിലും സര്‍ക്കാര്‍ പരിശോധന നടത്തും.

സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദേശിച്ച എല്ലാ പദ്ധതികള്‍ക്കും ബജറ്റില്‍ ഇത്തവണ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ തിരികെപ്പിടിക്കാന്‍ ഈ സര്‍ക്കാരിന് ചുരുങ്ങിയ കാലയളവില്‍ സാധിച്ചു.

മത്സ്യബന്ധന മേഖല വികസനത്തിന്‌ 24 കോടി രൂപ; അലങ്കാര മത്സ്യകൃഷിക്ക് 5 കോടി രൂപ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like