ബാങ്കുകളുടെയും, സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളുടെയും കൊള്ളക്കെതിരെ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ച് സെന്റർ ഫോർ ഹ്യൂമൻ റൈറ്സ് കേരള
- Posted on June 30, 2021
- Localnews
- By Sabira Muhammed
- 320 Views
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു സത്യാഗ്രഹം

ബാങ്കുകളുടെയും, സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളുടെയും കോവിഡ് കാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സെന്റർ ഫോർ ഹ്യൂമൻ റൈറ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് എറണാകുളം രാജേന്ദ്ര മൈദാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ: ഈ എം സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ജി സാമൂവൽ മാവേലിക്കര ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ് അരുൺ കുമാർ, ജി മുരുകൻ, സായി സാഗർ കെ ഡി എന്നിവർ സംസാരിച്ചു.
വീടുകളിൽ എത്തി സ്ത്രീകളെ അപമാനിക്കുന്ന ഏജന്റ്മാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം,ലോൺ റീ അറേഞ്ച്മെന്റ്ന്റെ പേരിൽ കൊള്ള പലിശ അവസാനിപ്പിക്കുക, ജപ്തി നടപടികൾ തത്കാലതേക്ക് എങ്കിലും നിർത്തി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ആയിരുന്നു സമരം.
ടാർഗറ്റ് എത്തിക്കുന്നതിന് കോവിഡ് കാലത്ത് നിലവിലുള്ള ലോണുകൾ എൻ പീ എ ആക്കുന്ന ബാങ്ക് മാനേജർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സംഘടന തീരുമാനിച്ചു. ഇത്തരം നടപടികൾ നേരിടുന്നവർക്കു സംഘടന സൗജന്യ നിയമ സഹായം നൽകുന്നതാണ് എന്നും അറിയിക്കുന്നു.
ഇതിനോട് അനുബന്ധിച്ചു ലഭിച്ച പരാതികൾ പ്രകാരം മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും സെന്റർ ഫോർ ഹ്യൂമൻ റൈറ്സ് കേരള പരാതി നൽകി.